തെരുവുനായ്ക്കളെ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികൾ; പ്രതികരണവുമായി മനേക ഗാന്ധിയും

ന്യൂഡൽഹി: തെരുവുനായ്ക്കളെ പൊതുയിടങ്ങളിൽ നിന്ന് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികൾ. എ.ബി.സി നിയമങ്ങളുടെ ലംഘനമാണ്സുപ്രീംകോാടതി ഉത്തരവെന്നാണ് മൃഗസ്നേഹികളുടെ വാദം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സ്കൂളിൽ നിന്നും ആശുപത്രികളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും നായ്ക്കളെ മാറ്റണമെന്നാണ് കോടതി ഉത്തരവ്. എന്നിട്ട് മതിലുകൾ കെട്ടണമെന്നും കോടതി പറയുന്നു. ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും മതിൽ കെട്ടാൻ സാധിക്കു​മോ. നായ്കൾ തിരിച്ചെത്തുന്നത് എങ്ങനെ തടയാനാകുമെന്ന് മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി ചോദിച്ചു.

നായ്ക്കളെ മാറ്റുന്നത് മൂലമാണ് 95 ശതമാനം നായകടി കേസുകൾ ഉണ്ടാവുന്നത്. 35 ലക്ഷം തെരുവ്നായ്ക്കളെയാണ് അവരു​ടെ ആവാസസ്ഥലത്ത് നിന്ന് മാറ്റേണ്ടത്. അവർ എവിടേക്ക് പോകും. ഇവിടെ ഷെൽറ്ററുകളില്ല. ഷെൽറ്റർ നിർമിച്ചാലും ആര് അതിന് ഫണ്ട് നൽകുമെന്നും മനേക ഗാന്ധി ചോദിച്ചു. 700 ജില്ലകൾക്കായി 700 എ.ബി.സി സെന്ററുകളാണ് വേണ്ടത്. എന്നാൽ, നിലവിൽ 50 ജില്ലകളിൽ മാത്രമാണ് എ.ബി.സി സെന്ററുകൾ ഉള്ളതെന്നും മനേക ഗാന്ധി പറഞ്ഞു.ആഗസ്റ്റ് 11ന് പുറപ്പെടുവിച്ചത് പോലെ പ്രശ്നങ്ങൾ നിറഞ്ഞതാണ് ഈ വിധിയുമെന്നും നമുക്ക് ആവശ്യത്തിന് ഷെൽട്ടറുകളില്ലെന്നും മൃഗസ്നേഹികൾ വ്യക്തമാക്കി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും തെ​രു​വു നാ​യ്ക്ക​ളെ ഷെ​ൽ​ട്ട​ർ ഹോ​മു​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് സു​പ്രീം​കോ​ട​തി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ, സ്പോ​ർ​ട്‍സ് കോം​പ്ല​ക്‌​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു ഇ​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി തെ​രു​വു നാ​യ്ക്ക​ളെ നീ​ക്കു​ന്നു​വെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ ഉ​റ​പ്പു വ​രു​ത്ത​ണ​​മെ​ന്ന് ജ​സ്റ്റി​സ് വി​ക്രം​നാ​ഥ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

തെ​രു​വു നാ​യ്ക്ക​ളെ പി​ടി​ക്കു​ന്ന​വ​ർ​ക്ക് ഏ​തെ​ങ്കി​ലും വ്യ​ക്തി​യോ സം​ഘ​ട​ന​യോ ത​ട​സ്സം സൃ​ഷ്ടി​ച്ചാ​ൽ അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഡ​ൽ​ഹി​യി​ൽ തെ​രു​വു നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു വ​യ​സ്സാ​യ കു​ട്ടി മ​രി​ച്ച​ത​ട​ക്കം ക​ണ​ക്കി​​​ലെ​ടു​ത്ത് സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ച കേ​സി​ലാ​ണ് ഇ​ട​ക്കാ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് പി​ന്നീ​ട് പു​റ​പ്പെ​ടു​വി​ക്കു​മ്പോ​ൾ, അ​മി​ക്ക​സ് ക്യൂ​റി​യാ​യി സ​ഹാ​യി​ക്കു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ഗൗ​ര​വ് അ​ഗ​ർ​വാ​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തും.

Tags:    
News Summary - Dog lovers slam Supreme Court order on relocation of strays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.