ഡോ. ഗോകുൽകുമാർ-കീർത്തന ദമ്പതികൾ

ഭാര്യയെ കുത്തിവീഴ്​ത്തി കാർ കയറ്റിയിറക്കി കൊന്ന ഡോക്​ടർ​ അറസ്​റ്റിൽ

ചെന്നൈ: ഭാര്യയുടെ കഴുത്ത്​ കുത്തിക്കീറി ശരീരത്തിലൂടെ മൂന്നു തവണ കാർ കയറ്റിയിറക്കി കൊന്ന ഡോക്​ടറെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ​ ചെങ്കൽപ്പട്ട്​ മധുരാന്തകം ഹരിയുടെ മകൾ കീർത്തനയാണ്​ (26)​ ദാരുണമായി കൊല്ലപ്പെട്ടത്​. ഭർത്താവ്​ കോയമ്പത്തൂർ സ്വദേശി ഡോ. ഗോകുൽകുമാറാണ്​ പ്രതി. വെള്ളിയാഴ്​ച വൈകീട്ടാണ്​ സംഭവം.

മൂന്നു വർഷം മുമ്പാണ്​ ഇവരുടെ വിവാഹം നടന്നത്​. ചെന്നൈ സ്വകാര്യ ആശുപത്രിയിൽ എച്ച്​.ആർ മാനേജറായ ഡോ. ഗോകുലും കീർത്തനയും ഒരു വർഷമായി വേർപിരിഞ്ഞാണ്​ കഴിയുന്നത്​. വിവാഹ മോചന കേസ്​ കോടതി പരിഗണനയിലാണ്​.

രക്ഷിതാക്കൾക്കൊപ്പം കഴിയുന്ന കീർത്തനയെ വീട്ടിൽ അതിക്രമിച്ചുകടന്നാണ്​ പ്രതി കുത്തിപ്പരിക്കേൽപിച്ചത്​. പുറ​േത്തക്കോടിയ കീർത്തന റോഡിൽ വീണു. ഉടൻ പുറത്ത്​​ നിർത്തിയിട്ടിരുന്ന കാറെടുത്ത്​ ഗോകുൽ ശരീരത്തിൽ കയറ്റിയിറക്കി. കീർത്തന സംഭവസ്ഥലത്തുതന്നെ മരിച്ചു. ശരീരത്തിൽ ഇരുപതിലധികം കുത്തേറ്റിട്ടുണ്ട്​. തടയാനെത്തിയ പിതാവ്​ ഹരിക്കും കുത്തേറ്റു.

പിന്നീട്​ സംഭവസ്ഥലത്തുനിന്ന്​ രക്ഷപ്പെട്ട ഗോകുൽ അച്ചരപാക്കത്തിന്​ സമീപം ബൈക്കുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ പരിക്കേറ്റ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ ഞായറാഴ്​ച ഡിസ്​ചാർജ്​ ചെയ്​തശേഷമാണ്​​ മധുരാന്തകം പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

Tags:    
News Summary - Doctor slits wife's throat, runs over her with car in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.