Posted On
date_range Updated On
date_range പട്ടാപ്പകൽ ഡോക്ടർക്ക് നേരെ ആക്രമണം; കുത്തി പരിക്കേൽപ്പിച്ചത് ഒന്നിലേറെ തവണ
ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ ഡോക്ടറെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിലാണ് സംഭവം. പ്രദേശത്ത് ക്ലിനിക്ക് നടത്തുന്ന സംഗയ് ബൂട്ടിയക്ക് ആണ് പരിക്കേറ്റത്.
കത്തിയുമായെത്തിയ പ്രതി ക്ലിനിക്കിന്റെ ഗോവണിപ്പടിയിൽ വെച്ച് ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. ഒന്നിലധികം തവണയാണ് പ്രതി ഡോക്ടറെ കുത്തിയത്. ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.