Posted On
date_range Updated On
date_range തൊഴിലുറപ്പ് ജോലികളെ കുറിച്ച് പരാതികളുണ്ടോ? ഇനി ‘ജൻമന രേഖ’ ആപ്പിലൂടെ നൽകാം
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ) വഴി നടത്തുന്ന ജോലികളെക്കുറിച്ചു കേന്ദ്ര സർ ക്കാരിനു നേരിട്ടു പരാതി അറിയിക്കാൻ വഴിതെളിയുന്നു.
തൊഴിലുറപ്പു പദ്ധതിയിൽ ഹാജർ രേഖ പ്പെടുത്താനുപയോഗിക്കുന്ന ‘ജൻമന രേഖ’ ആപ്പ് വഴിയാണു പരാതി അറിയിക്കേണ്ടത്. തൊഴിലാളികൾ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജർ രേഖപ്പെടുത്തുക തുടങ്ങിയവക്കൊപ്പം വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം.
ഇതുവരെ എം.ജി.എൻ.ആർ.ഇ.ജി.എ പോർട്ടൽ വഴിയാണു പരാതികൾ സ്വീകരിച്ചിരുന്നത്. നാഷനൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായാണ് ജൻമനരേഖ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ആപ്പിൽ വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.