അമൃതാനന്ദമയിയും രവിശങ്കറും മതസമ്മേളനങ്ങള്‍ നടത്താറില്ലേ; തബ്​ലീഗ്​ സംഭവത്തിൽ പ്രതികരണവുമായി ജഗൻ

ഹൈദരാബാദ്​: രാജ്യത്ത് കൊവിഡ് 19 വ്യാപനത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടാക്കിയത് തബ് ലീഗ് ജമാഅത്ത്​ സമ്മേളനമാ ണെന്ന​ പ്രചരണത്തെ തള്ളി ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വൈ.എസ്​ ജഗൻ മോഹൻ റെഡ്ഡി. രോഗത്തി​​െൻറ പേരില്‍ ഈ വിഭാഗത്ത ിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ലോകം കോവിഡ്​ 19 മഹാമാരിയുടെ പിടിയിൽ നി ൽക്കു​േമ്പാൾ ജാതിയും മതവും വിശ്വാസവും പറഞ്ഞ്​ വിദ്വേഷമുണ്ടാക്കാതെ ഒരുമിച്ചു നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്​തു.

ഏതെങ്കിലും മതവിഭാഗമോ ജാതിയിലുള്ളവരോ സമൂഹ വ്യാപനത്തിന് ബോധപൂര്‍വം ശ്രമിക്കുമെന്ന് വിശ്വസിക്കുന്നില്ല. രവിശങ്കറും അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. തബ്​ലീഗ്​ ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതൊന്നും അവര്‍ ബോധപൂര്‍വ്വം നടത്തിയതല്ല -ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്നും വന്ന അംഗങ്ങൾ പ​െങ്കടുത്ത മതസമ്മേളനത്തിൽ നമ്മുടെ സംസ്ഥാനത്തിൽ നിന്നടക്കം ചിലർ പ​െങ്കടുത്തു. പുറത്തുനിന്നും വന്നവരിൽ ചിലർക്ക്​ കോവിഡ്​ വൈറസ്​ ബാധയുണ്ടായിരുന്നു. അങ്ങനെ അത്​ ചിലരിലേക്ക്​ പടർന്നു. ഇത്​ മനഃപ്പൂർവ്വമാണെന്ന വിധത്തിൽ ഒരു പ്രത്യേക മതത്തി​​െൻറ മേൽ കുറ്റംചുമത്തുന്നത്​ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകരാജ്യങ്ങൾ കോവിഡ് പ്രതിസന്ധിയിലായിരിക്കേ ഇത്തരത്തിലുള്ള വിവേചനം അരുത്​. ഡൽഹിയിലേത്​ നിർഭാഗ്യകരമായ സംഭവമായേ കാണാൻ കഴിയൂ. ഏത് മതസമ്മേളനമായാലും ഇതേ കാര്യങ്ങള്‍ നടക്കുമായിരുന്നു. പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ സംരംഭത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും ജഗൻ ആഹ്വാനം ചെയ്തു.

കോവിഡ് രോഗവ്യാപനത്തിനിടയില്‍ ആരും വര്‍ഗീയ വിളവെടുപ്പിന് ശ്രമിക്കരുതന്ന് തബ് ലീഗിനെതിരായ പ്രചരണത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Do not single out communities over coronavirus: Jagan-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.