ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തും -ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്​നാട്​ ​നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്ത​ിലെത്തുമെന്ന്​ നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ മരണം തെരഞ്ഞെടുപ്പ്​ പ്രചാരണ ആയുധമാക്കരുതെന്ന്​ ഡി.​എം.കെക്ക്​ നിർദേശം നൽകണമെന്നാവശ്യ​െപ്പട്ട്​ എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡി.എം.കെക്കും എ.ഐ.എ.ഡി.എം.കെക്കും പിന്തുണ നൽകില്ലെന്ന മക്കൾ നീതി മയ്യം നേതാവ്​ കമൽ ഹാസന്‍റെ പരാമർശത്തിൽ 'ഞങ്ങൾ ​അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ല' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ മറുപടി.

തമിഴ്​നാട്ടിൽ ശക്തമായ പോരാട്ടം നടക്കുന്ന ചെ​േപ്പാക്കിലാണ്​ ഉദയനിധി മത്സരിക്കുന്നത്​. ഉദയനിധിയുടെ സ്​ഥാനാർഥിത്വത്തിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരുന്നു. കുടുംബവാഴ്ച​െയന്നായിരുന്നു ആരോപണം. കരുണാനിധിയുടെ മൂന്നാംതലമുറയാണ്​ പാർട്ടി പദവികളിലും സ്​ഥാനാർഥിത്വത്തിലും വന്നിരിക്കുന്നതെന്നായിരുന്നു പ്രതികരണം. ഈ തെരഞ്ഞെടുപ്പോടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും എ.ഐ.എ.ഡി.​എം.കെ ആഹ്വാനം ചെയ്​തിരുന്നു. 


Tags:    
News Summary - DMK will win over 200 seat, says Udhayanidhi Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.