എ.ഐ.എ.ഡി.എം.കെയെ ഇൻഡ്യയിൽ എടുക്കുന്നത് സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രം - ശരദ് പവാർ

മുംബൈ: എ.ഐ.എ.ഡി.എം.കെയെ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യിൽ എടുക്കുന്നത് സംബന്ധിച്ച തീരുമാനം ഡി.എം.കെ തലവൻ എം.കെ സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കൈക്കൊള്ളൂവെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ബി.ജെ.പിയുമായുള്ള നാല് വർഷത്തെ ബന്ധം അവസാനിപ്പിച്ച് തിങ്കളാഴ്ചയാണ് എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ വിടുന്നതായി പ്രഖ്യാപിച്ചത്.

‘ഇൻഡ്യ മുന്നണിയിലെ അംഗമാണ് ഡി.എം.കെ. അതിനാൽ ഡി.എം.കെയുമായോ അതിന്റെ നേതാവായ സ്റ്റാലിനുമായോ കൂടിയാലോചിക്കാതെ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കില്ല’ - എ.ഐ.എ.ഡി.എം.കെയെ ഇൻഡ്യ മുന്നണിയിൽ കൊണ്ടുവരാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി പവാർ പറഞ്ഞു.

അതേസമയം, എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ മുന്നണി വിട്ടതിനെ കുറിച്ച് പ്രതികരിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ വിസമ്മതിച്ചു. അതേക്കുറിച്ച് ദേശീയ നേതൃത്വം പറയു​മെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. നിലവിൽ തമിഴ്നാട്ടിൽ 'എൻ മണ്ണ്, എൻ മക്കൾ' പദയാത്ര നയിക്കുകയാണ് അണ്ണാമലൈ. യാത്ര പൂർത്തിയാക്കിയ ശേഷം ഇക്കാര്യങ്ങളിൽ അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - DMK will be consulted on inducting AIADMK in INDIA bloc: Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.