ചെന്നൈ: തമിഴന്‍റെയും തമിഴ്നാടിന്‍റെയും അന്തസ് ഉയർത്തിപ്പിടിക്കാൻ എക്കാലവും പോരാടിയ കലൈജ്ഞർ എം. കരുണാനിധി ഒാർമയായി. വൈകീട്ട് ഏഴു മണിയോടെ ചെന്നൈ മറിന ബീച്ചിലെ പാർട്ടി സ്ഥാപകനും പ്രിയ നേതാവുമായ അണ്ണാ ദുരൈയുടെ സമാധിയോട് ചേർന്നാണ് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ഭൗതിക ശരീരം മറവ് ചെയ്തത്. 

‘ക​ലൈ​ജ്ഞ​ർ വാ​ഴ്​​ക’യെന്ന മുദ്രാവാക്യത്താൽ  മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​മ്പൂ​ർ​ണ ഒൗ​ദ്യോ​ഗി​ക  ബ​ഹു​മ​തി​ക​ളോ​ടെയാണ്​ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ചത്​. രാ​ജാ​ജി ഹാ​ളി​ൽ​ നി​ന്ന്​ വി​ലാ​പ​യാ​ത്ര​യാ​യി  മൃ​ത​ദേ​ഹം വ​ഹി​ച്ചു ​കൊ​ണ്ടു​ള്ള പു​ഷ്​​പാ​ലം​കൃ​ത സൈ​നി​ക​വാ​ഹ​നം വൈ​കീ​ട്ട്​ ആ​റേ​കാ​ലി​ന്​ അ​ണ്ണാ സ​മാ​ധി​ക്ക്​ സ​മീ​പം പ്ര​ത്യേ​ക​മൊ​രു​ക്കി​യ സ്​​ഥ​ല​ത്ത്​ എ​ത്തി​. മദ്രാസ്​ ഹൈകോടതി ഉത്തരവിനെ തുടർന്നാണ്​ സംസ്​കാരം മറിന കടൽക്കരയിൽ തന്നെ നടത്താനായത്​.

മൃ​ത​ദേ​ഹ​ത്തി​ൽ ദേ​ശീ​യ പ​താ​ക പു​ത​പ്പി​ച്ച​തോ​ടെ​യാ​ണ്​ സം​സ്​​കാ​ര ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന്​ രാ​ജ്യ​ത്തി​​​െൻറ ആ​ദ​ര​വ്​ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​ർ പു​ഷ്​​പ​ച​ക്രം സ​മ​ർ​പ്പി​ച്ച്​ സ​ല്യൂ​ട്ട്​ ചെ​യ്​​തു. പി​ന്നീ​ട്​ സ്​​റ്റാ​ലി​ൻ, ക​നി​മൊ​ഴി, എം.​കെ. അ​ഴ​ഗി​രി ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ രാ​ഷ്​​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും അ​ന്ത്യാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ചു. മൃ​ത​ദേ​ഹം പു​ത​പ്പി​ച്ച ദേ​ശീ​യ​പ​താ​ക സ്​​റ്റാ​ലി​ന്​ കൈ​മാ​റി. സം​സ്​​കാ​ര​ച​ട​ങ്ങി​ൽ മ​താ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ചാ​ര​വെ​ടി​ക​ൾ മു​ഴ​ങ്ങി​യ​തോ​ടെ മൃ​ത​ദേ​ഹം ക​ണ്ണാ​ടി​ക്കൂ​ടി​ൽ​ നി​ന്ന്​ ച​ന്ദ​ന​മ​ര നി​ർ​മി​ത​മാ​യ പേ​ട​ക​ത്തി​ലേ​ക്ക്​ മാ​റ്റി സം​സ്​​ക​രി​ച്ചു. 

കു​ഴി​മാ​ട​ത്തി​ന്​ സ​മീ​പ​ത്തെ പ​ന്ത​ലി​ൽ ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത്, കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ദേ​വ​ഗൗ​ഡ, കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ​രാ​ധാ​കൃ​ഷ്​​ണ​ൻ, ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി കെ. ​നാ​രാ​യ​ണ​സാ​മി, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ  ഗു​ലാം​ന​ബി ആ​സാ​ദ്, മു​കു​ൾ വാ​സ്​​നി​ക്, തി​രു​നാ​വു​ക്ക​ര​സ​ർ, വീ​ര​പ്പ​മൊ​യ്​​ലി, എം.​ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​കോ, സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ മ​ന്ത്രി ഡി. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ ഗു​രു​വാ​യ അ​ണ്ണാ​ദു​​െ​രെ​യു​ടെ സ​മാ​ധി​ക്ക​രി​കി​ൽ ഒ​ടു​വി​ൽ ക​ലൈ​ജ്ഞ​റും സ്​​ഥാ​നം​പി​ടി​ച്ചു.

കലൈജ്ഞറെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ രാജാജി ഹാളിലേക്ക് എത്തിയത് സംഘർഷത്തിന് വഴിവെച്ചു. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത സുരക്ഷ കവചങ്ങളൊരുക്കിയിട്ടും നിയന്ത്രിക്കാനാവത്തതിനെ തുടർന്ന് പൊലീസ് ചെറിയ രീതിയിൽ ലാത്തിവീശി. എങ്കിലും സുരക്ഷാ കവചങ്ങൾ തകർത്ത് പ്രിയനേതാവിനെ കാണാൻ ജനം തള്ളിക്കയറുകയാണ്. അതിനിടെ, സംസ്കാരം നടക്കുന്ന മറീന ബിച്ചിന്‍റെ പൂർണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം, ടി.ടി.വി. ദിനകരൻ, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി രാഷ്​ട്രീയ, സിനിമാ, സാഹിത്യ രംഗത്തെ പ്രമുഖർ ആദരാജ്​ജലികൾ അർപ്പിച്ചു.

പുലര്‍ച്ചെ 5.30ഓടെയാണ് കനിമൊഴിയുടെ സി.ഐ.ടി നഗറിലെ വീട്ടില്‍ നിന്നും കരുണാനിധിയുടെ മൃതദേഹം ആംബുലന്‍സില്‍ രാജാജി ഹാളിലെത്തിച്ചത്. കരുണാനിധിക്ക്​ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു. രാവി​െല ആറു മണിയോടെ മൃതദേഹത്തിൽ ദേശീയപതാക പുതച്ചു. 

ആദരാഞ്ജലികൾ അർപ്പിക്കാൻ രാജാജി ഹാളിലെത്തിയ മുഖ്യമന്ത്രി പളനിസാമിക്കെതിരെ ഡി.എം.കെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. കലൈഞ്​ജറുടെ സമാധിക്ക്​ മറിന ബീച്ചിൽ സ്​ഥലമനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മുദ്രാവാക്യം. രാഷ്​ട്രീയത്തിലെ അതികായനായിരുന്നു കരുണാധിനിയെന്നും അദ്ദേഹത്തി​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ മരണം രാഷ്​ട്രീയത്തിൽ വൻ വിടവുണ്ടാക്കുമെന്നും മാധ്യമങ്ങളുടെ മുന്നിൽ അനുശോചിച്ച മുഖ്യമന്ത്രി പക്ഷേ, സംസ്​കാരസ്​ഥലത്തെ സംബന്ധിച്ച തർക്കത്തെ കുറിച്ച്​ പ്രതികരിച്ചില്ല. 

രജനീകാന്ത് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയപ്പോൾ
 

മറിന ബീച്ചിലെ അണ്ണാ സമാധിയോട് ചേര്‍ന്ന് കരുണാനിധിയെ അടക്കം ചെയ്യണമെന്നാണ് ഡി.എം.കെ പ്രവര്‍ത്തകരും അദ്ദേഹത്തിൻെറ കുടുംബവും ആവശ്യപ്പെട്ടെങ്കിലും ഇതിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല. ഗിണ്ടിയില്‍ ഗാന്ധി സ്മാരകത്തോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ സ്ഥലം കരുണാനിധിയുടെ സ്മാരകത്തിനായി അനുവദിച്ചു കൊണ്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. തീരദേശ പരിപാലന നിയമപ്രകാരം മറിനയില്‍ കൂടുതല്‍ നിര്‍മാണങ്ങള്‍ പാടില്ലെന്നും ജയലളിതയുടെ മരണാനന്തരം മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹരജികള്‍ ഹൈകോടതിയിലുള്ളതും ചൂണ്ടിക്കാട്ടിയാണ് സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചത്. 

സംസ്ഥാന സർക്കാർ നിർദേശം തള്ളിയ ഡി.എം.കെ ചൊവ്വാഴ്ച രാത്രി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അടിയന്തര പ്രാധാന്യത്തോടെ കോടതി രാത്രി തന്നെ ഹരജി പരിഗണിക്കുകയും ചെയ്തു. എന്നാല്‍, അർധരാത്രി ഒന്നരയോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകൻെറ ആവശ്യത്തെ തുടര്‍ന്ന് കേസിന്‍റെ വാദം ബുധനാഴ്ച രാവിലെ എട്ട് മണിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളുടെ വാദപ്രതിവാദങ്ങൾക്ക് ശേഷം അണ്ണാ സമാധിക്ക് സമീപം കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കാൻ ഹൈകോടതി അനുമതി നൽകുകയായിരുന്നു. 

Tags:    
News Summary - DMK Leader M Karunanidhi Rest in Peace in Marina Beach -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.