Posted On
date_range Updated On
date_range വനിത കോൺസ്റ്റബിളിന് ലൈംഗികാതിക്രമം; രണ്ട് ഡി.എം.കെ പ്രവർത്തകർ അറസ്റ്റിൽ
ചെന്നൈ: വനിത പൊലീസ് കോൺസ്റ്റബിളിനു നേർക്ക് ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് ഡി.എം.കെ പ്രവർത്തകർ ചെന്നൈയിൽ അറസ്റ്റിലായി. വിരുതമ്പാക്കത്ത് ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി പ്രഫ. അൻപഴകന്‍റെ ജന്മശതാബ്ദി ആഘോഷത്തിനിടെയായിരുന്നു സംഭവം.
സ്ഥലത്ത് സുരക്ഷാ ഡ്യൂട്ടിക്കെത്തിയതായിരുന്നു വനിത കോൺസ്റ്റബിൾ. ബഹളം വെച്ചതോടെ ഓടിയെത്തിയ സഹപ്രവർത്തകരായ പൊലീസുകാരാണ് അക്രമികളെ പിടികൂടിയത്.
സാലിഗ്രാമം സ്വദേശി പ്രവീൺ, ചിൻമയ സ്വദേശി ഏകാംബരം എന്നിവരാണ് പ്രതികൾ. പിടികൂടിയ പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് എം.എൽ.എ അടക്കമുള്ള ഡി.എം.കെ പ്രവർത്തകർ തടയാൻ ശ്രമിച്ചു. പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.