വീണ്ടും പ്രധാനമന്ത്രി കള്ളനെന്ന് ട്വീറ്റ് ചെയ്ത് ദിവ്യ സ്പന്ദന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗ മേധാവി ദിവ്യ സ്പന്ദന(രമ്യ). കഴിഞ്ഞ ദിവസം മോദിയെ കള്ളനെന്ന് വിളിച്ചതിന് ദിവ്യക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ട്വീറ്റിലൂടെ രംഗത്തെത്തിയത്.

തന്‍റെ ട്വീറ്റ് കണ്ട് പിന്തുണച്ചവരോട് നന്ദി പറ‍യുന്നു. എന്നാൽ ഇഷ്ടപ്പെടാത്തവരോട് ഒന്നും പറയാനില്ല. ഇന്ത്യയിൽ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുകയാണ്. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തവരോട് പ്രധാനമന്ത്രി കള്ളനെന്ന് തന്നെയാണ് പറയാനുള്ളത് എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്.

ഉത്തര്‍പ്രദേശ് പൊലീസാണ് കഴിഞ്ഞദിവസം ദിവ്യക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മോദി തന്‍റെ മെഴുകു പ്രതിമയുടെ നെറ്റിയിൽ കള്ളന്‍ എന്ന് എഴുതുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. 'കള്ളന്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കൂ' എന്ന ഹാഷ്ടാഗോടെയായിരുന്നു ദിവ്യയുടെ ട്വീറ്റ്.

Tags:    
News Summary - Divya Spandana Again PM Chor-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.