ഉത്തർപ്രദേശിൽ നിർമാണപ്രവർത്തിയെ ചൊല്ലി തർക്കം; ഗ്രാമമുഖ്യന്‍റെ പിതാവിനെ കൊലപ്പെടുത്തി

ലഖ്നോ: ഉത്തർപ്രദേശിൽ നിർമാണപ്രവർത്തിയെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന്  ഗ്രാമമുഖ്യന്‍റെ പിതാവിനെ കൊലപ്പെടുത്തി. സഹാറൻപൂരിലെ ജാട്ടോൾ ദാമോദർപൂരിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സേവാറാമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സേവാറാമിന്‍റെ മകനും ഗ്രാമമുഖ്യനുമായ മനുവിനും പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം നിർമാണപ്രവർത്തിയുമായി ബന്ധപ്പെട്ട് ഇരുപക്ഷങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ദേവ്ബന്ദ് പോലീസ് സ്ഥലത്തെത്തി ഇവരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ടു.

എന്നാൽ രാത്രി വീണ്ടും സേവാറാമിനേയും മനുവിനേയും ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നെന്നും ചികിത്സയിലിരിക്കെയാണ് സേവാറാം മരിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Dispute over construction work: UP village head injured, father killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.