കർണാടക മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

ന്യുഡൽഹി: കർണാടക മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി വിപുലമായ ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ഉന്നതർക്ക് പുനഃസംഘാടനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്നും സംസ്ഥാന പാർട്ടി നിർവാഹക സമിതി യോഗത്തിനായി നദ്ദ കർണാടകയിൽ വരുമ്പോൾ ബാക്കി ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 16,17 തീയതികളിലാണ് പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗം കർണാടകയിൽ നടക്കുന്നത്.

" സംസ്ഥാന നിർവാഹക സമിതി യോഗത്തിന് എല്ലാ തയ്യാറെടുപ്പുകളും നടത്താനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ എങ്ങനെ തയ്യാറെടുക്കണമെന്ന് ചർച്ച ചെയ്യാനും ജെ.പി നദ്ദ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൊമ്മെ കൂട്ടിച്ചേർത്തു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടക മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ബി.ജെ.പി നേരത്തെ അറിയിച്ചിരുന്നു. മന്ത്രി സഭയിൽ പുതിയ മുഖങ്ങളെക്കൂടി ഉൾപ്പെടുത്തുമെന്നാണ് പാർട്ടി അഭിപ്രായപ്പെട്ടിരുന്നത്.

2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 224 സീറ്റിൽ ​​150 കളിലും വിജയിക്കണമെന്നാണ് കേന്ദ്ര മന്ത്രി അമിത് ഷാ കർണാടക ബി.ജെ.പി നേതാക്കൾക്ക് ലക്ഷ്യം നൽകിയിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം തവണയും അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

Tags:    
News Summary - Discussion On Karnataka Cabinet Reshuffle Next Week: Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.