ന്യൂഡൽഹി: പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമം നൽകി അപകടം കുറക്കാൻ കരട് നിർദേശവുമായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് (ഡി.ജി.സി.എ). വിമാന ജീവനക്കാരുടെ ജോലിസമയം നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തും.
നാഗ്പുർ വിമാനത്താവളത്തിന്റെ ബോർഡിങ് ഗേറ്റിൽ ഇൻഡിഗോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചതിന്റെയടക്കം പശ്ചാത്തലത്തിലാണ് നടപടി. ആഴ്ചയിൽ 48 മണിക്കൂർ തുടർച്ചയായി വിശ്രമിക്കാനും പൈലറ്റുമാർക്ക് രാത്രിയിൽ 10 മണിക്കൂറായി ജോലിസമയം കുറക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ 36 മണിക്കൂറാണ് വിശ്രമ സമയം. വിമാനക്കമ്പനികൾക്ക് ഡിസംബർ നാലുവരെ കരട് നിർദേശത്തിൽ അഭിപ്രായം രേഖപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.