ഡീസലിന്​ ചരിത്രവില: ഡ​ൽ​ഹി​യി​ൽ ലി​റ്റ​റി​ന് 81.94 രൂ​പ​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് ഡീ​സ​ൽ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കി​ലെ​ത്തി. 15 പൈ​സ കൂ​ട്ടി​യ​തോ​ടെ​യാ​ണി​ത്. ഞാ​യ​റാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 81.94 രൂ​പ​യാ​യി. 80.43 രൂ​പ​യാ​ണ്​ പെ​ട്രോ​ളി​​െൻറ വി​ല.

വി​ല​യി​ൽ പെ​ട്രോ​ളി​നെ പി​ന്ത​ള്ളി ഡീ​സ​ൽ വി​ല കൂ​ടു​ന്ന​ത്​ തു​ട​രു​ക​യാ​ണ്. ത​ല​സ്​​ഥാ​ന​ത്തെ വി​ല വ്യ​ത്യാ​സം 1.51 രൂ​പ​യാ​ണ്. ഈ ​മാ​സം 1.55 രൂ​പ​യാ​ണ് ഡീ​സ​ൽ ലി​റ്റ​റി​ന്​ കൂ​ടി​യ​ത്. നാ​ലാ​ഴ്ച​യാ​യി പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല. 82 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ്ര​തി​ദി​ന വി​ല പ​രി​ഷ്​​കാ​രം വീ​ണ്ടും ന​ട​പ്പാ​യ ജൂ​ൺ ഏ​ഴു മു​ത​ൽ 21 ത​വ​ണ​യാ​ണ്​ പെ​ട്രോ​ൾ വി​ല കൂ​ടി​യ​ത്. വ​ർ​ധ​ന ലി​റ്റ​റി​ന്​ 9.17 രൂ​പ. അ​തേ​സ​മ​യം, ഡീ​സ​ലി​ന്​ അ​തി​ലേ​റെ​യാ​ണ്​ വി​ല​വ​ർ​ധ​ന. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ ഡീ​സ​ൽ ലി​റ്റ​റി​ന്​ കൂ​ട്ടി​യ​ത്​ 12.55 രൂ​പ. 

Tags:    
News Summary - diesel becomes costlier in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.