ഉത്തരാഖണ്ഡിൽ 4.9 തീവ്രതയിൽ ഭൂചലനം; ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പ്രകമ്പനം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ചൊവ്വാഴ്ച രാത്രി 4.9 തീവ്രതയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) യുടെ കണക്കുകൾ പ്രകാരം രാത്രി 10:23 നാണ് ഭൂചലനം ഉണ്ടായത്.ജോഷിമഠിൽ നിന്ന് 50 കിലോമീറ്റർ തെക്കായാണ് ഇതിന്‍റെ പ്രഭവകേന്ദ്രം.

13 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ അനുഭവപ്പെട്ടു. ഡൽഹിയിൽ സഫ്ദർജംഗ് എൻക്ലേവ്, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഭൂചലനത്തെ തുടർന്ന് പലയിടങ്ങളിലും ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി.നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 4.9 തീവ്രത പൊതുവെ ലഘു വിഭാഗത്തിൽപ്പെടുന്ന ഭൂചലനമായാണ് കണക്കാക്കുന്നത്. ആദ്യം 4.4 ആയാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും എൻ.സി.എസ് പിന്നീട് 4.9 ആയി തിരുത്തി.

നേരത്തെ ഇതേ ദിവസം പുലർച്ചെ 4.30ന് അസമിലെ നാഗോണിലും 4.5 തീവ്രതയിൽ ഭൂചലനം ഉണ്ടായിരുന്നു.

Tags:    
News Summary - Uttarakhand Hit By Earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.