Posted On
date_range Updated On
date_range ഡൽഹി പ്രചരണത്തിൽ പെങ്കടുക്കാതിരുന്നത് ക്ഷണിക്കാത്തതിനാൽ- ഷീല ദീക്ഷിത്
ന്യൂഡൽഹി: തന്നോട് ആവശ്യപ്പെടാത്തതിനാലാണ് ഡൽഹി നഗരസഭാ തെരഞ്ഞെടുപ്പ്പ്രചരണത്തിന് പെങ്കടുക്കാതിരുന്നതെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. തനിക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രചാരണത്തലേർപ്പെടാൻ സാധിക്കില്ല. പ്രചാരണത്തിൽ പെങ്കടുക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു.
ജനഹിതമാണിത്. അതംഗീകരിക്കുക. 270 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന് ശക്തനായ നേതാവ് ഇല്ലായിരുന്നു. അതു കൊണ്ടാണ്കോൺഗ്രസ് മൂന്നാമതായിപ്പോയതെന്നും ഷീല ദീക്ഷിത് പറഞ്ഞു. ഒരോ പരാജയത്തിലും ഒാരോ പാഠമുണ്ടെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേർത്തു. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.