Posted On
date_range Updated On
date_range മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു
ഭോപ്പാൽ: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കോണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാഗ് ഫർഹത്ത് അഫ്സയിൽ താമസിക്കുന്ന ഷോയിബ് ഖാന്റെ മകൻ ഐസാൻ ഖാൻ (14) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഐസാന്റെ അമ്മാവൻ പ്രാർത്ഥിക്കാന്‍ പോകുമ്പോഴാണ് സംഭവം. കോണിപ്പടിയിൽ തൂങ്ങിയ നിലയിലായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടി കോണിപ്പടിയിൽ തെന്നി വീണുവെന്നും ആ വീഴ്ചയിൽ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഓർക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.