കൊല്‍ക്കത്ത: കള്ളപ്പണവേട്ടയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ അറസ്റ്റിലായ വ്യാപാരി പരസ് മാല്‍ ലോധയുടെ ബാങ്ക് ലോക്കറില്‍നിന്ന് രത്നശേഖരം കണ്ടെടുത്തു. പൊതുമേഖല ബാങ്കിന്‍െറ ആലിപുര്‍ ശാഖയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് രത്നം കണ്ടെടുത്തത്. ലോധയുടെ പേരിലുള്ള രണ്ടു ബാങ്ക് ലോക്കറുകള്‍കൂടി തുറന്ന് പരിശോധിക്കാനുണ്ടെന്നും അതിനുശേഷം സാധനങ്ങളുടെ മൂല്യം കണക്കാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സ്വിസ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണവേട്ടയുടെ ഭാഗമായി കരിമ്പട്ടികയില്‍പെടുത്തിയ ഡല്‍ഹിയിലെ രോഹിത് ടണ്ടന്‍െറയും ചെന്നൈയിലെ ജെ. ശേഖര്‍ റെഡ്ഡിയുടെയും കമ്പനികളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് ലോധയെ കഴിഞ്ഞദിവസം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോധയുടെ എസ്.എന്‍. റോയി റോഡിലെയും ക്വീന്‍സ് പാര്‍ക്കിലെയും വസതികളില്‍ നേരത്തേ റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ബാങ്ക് ലോക്കറുകളില്‍ പരിശോധന നടത്തുന്നത്.
വന്‍ കള്ളപ്പണ റാക്കറ്റിന്‍െറ ഭാഗമാണ് ലോധ. പുതിയ നോട്ടുകള്‍ അനധികൃതമായി കരസ്ഥമാക്കിയും പഴയ നോട്ടുകള്‍ അനധികൃത മാര്‍ഗത്തിലൂടെ പുതിയ നോട്ടുകളാക്കി മാറ്റിയും 25 കോടി രൂപയുടെ ഇടപാടുകളെങ്കിലും ഇയാള്‍ നടത്തി. നോട്ടുകള്‍ മാറ്റുന്നതിന് 15-20 ശതമാനമാണ് കമീഷന്‍ വാങ്ങിയിരുന്നതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.