രാജ്യത്ത്​ 18,563 പേർക്ക്​ പുതുതായി കോവിഡ്​; 503 മരണം

ന്യൂഡൽഹി: രാജ്യത്ത്​  24 മണിക്കൂറിനിടെ 18,563 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. രോഗം ബാധിച്ച്​ 503 പേർ മരിച്ചു. 17,400 പേർ ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചു മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവിൽ 2,20,114  പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​.  3,47,979  പേർക്ക്​ രോഗം ഭേദമായി. ഇതുവരെ 86 ലക്ഷം കോവിഡ്​ പരിശോധനകൾ നടത്തിയെന്നും ഐ.സി.എം.ആർ അറിയിച്ചു. 2,17,931 പരിശോധനകളാണ്​  24 മണിക്കൂറിനിടെ നടത്തിയത്​.

1,74761 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച മഹാരാഷ്​ട്രയാണ്​ കോവിഡ്​ രോഗികളിൽ ഒന്നാമത്​. ഡൽഹി, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാണ്​. അതേസമയം, നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച ലോക്​ഡൗൺ ഇളവുകളുടെ രണ്ടാം ഘട്ടം ഇന്ന്​ നിലവിൽ വരും. മെട്രോയും അന്താരാഷ്​ട്ര വിമാന സർവീസുകളുമില്ലെങ്കിലും രണ്ടാം ഘട്ട ലോക്​ഡൗൺ ഇളവിൽ രാത്രി കർഫ്യുവിൻെറ സമയം 10 മണി മുതൽ അഞ്ച്​ മണി വരെയാക്കി കുറച്ചിട്ടുണ്ട്​.
 

Tags:    
News Summary - dia Registers 507 Deaths, 18,653 New Covid-19 Cases-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.