ലോക്​ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയേക്കും; മുഖ്യമന്ത്രിമാരുമായി ഇന്ന്​ ചർച്ച

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ ലോക്​ഡൗൺ ഏപ്രിൽ 30 വരെ നീട്ടുമ െന്ന്​ സൂചന. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ന്യൂസ്​ 18യാണ്​ വാർത്ത പുറത്ത്​ വിട്ടത്​. ഇന്ത്യയിൽ കോവി ഡ്​ ബാധിതരുടെ എണ്ണം 7400ലേക്ക്​ എത്തുകയും മരണം 250 കടക്കുകയും ചെയ്​തതോടെയാണ്​ ലോക്​ഡൗൺ നീട്ടുന്ന തീരുമാനത്തിലേക്ക്​ കേന്ദ്രസർക്കാർ എത്തിയതെന്നാണ്​ സൂചന.

ഹോട്ട്​സ്​പോട്ടുകളെന്ന്​ കണ്ടെത്തിയ ജില്ലകളിൽ കർശന നിയന്ത്രണങ്ങളാണ്​ ഉണ്ടാവുക. കോവിഡ്​ ബാധ കുറവുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും ഇളവുകൾ അനുവദിക്കും. എങ്കിലും അന്താരാഷ്​ട്ര പ്രോ​ട്ടോകോൾ പാലിച്ചുള്ള സുരക്ഷാ മുൻകരുതലുകൾ ഈ ജില്ലകളിലും എടുക്കും. കോവിഡ്​ ബാധ കുറവുള്ള ജില്ലകളും സംസ്ഥാനങ്ങളും തുറന്ന്​ കൊടുക്കുന്നതിൽ തീരുമാനം അതാത്​ സംസ്ഥാന സർക്കാറുകൾ എടുത്തേക്കും.

അതേസമയം, ലോക്​ഡൗൺ ഏപ്രിൽ 14ന്​ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന്​ വീഡിയോ കോൺഫറൻസ്​ നടത്തും. പഞ്ചാബ്​, ഒഡീഷ സംസ്ഥാനങ്ങൾ ലോക്​ഡൗൺ നീട്ടി ഉത്തരവിറക്കിയിരുന്നു. പല സംസ്ഥാനങ്ങളും ലോക്​ഡൗൺ നീട്ടുന്നതിനോട്​ അനുകൂലമായാണ്​ പ്രതികരിച്ചിരിക്കുന്നത്​.

Tags:    
News Summary - dia Lockdown Likely to Continue Till April 30-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.