Posted On
date_range Updated On
date_range ക്ഷേത്രത്തിലെ തിരക്കിൽ പെട്ട് വിശ്വാസി ശ്വാസം മുട്ടി മരിച്ചു
ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ തിരക്കിൽ പെട്ട് വയോധികൻ മരണപ്പെട്ടു. 65കാരനായ മഥുര സ്വദേശി ലക്ഷമണൻ ആണ് മരണപ്പെട്ടത്.
ബോധരഹിതനായ ലക്ഷമണനെ കുടുംബാംഗങ്ങൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാർത്ഥനക്കായി ക്ഷേത്രത്തിലെത്തിയതോടെയാണ് ലക്ഷമണന് ദേഹാസ്വസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. ഉടനെ തന്നെ മന്ദിരത്തിന് പുറത്തെത്തിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ക്ഷേത്രത്തിലെ ജനത്തിരക്ക് കാരണമാണ് ലക്ഷമണന് ശ്വാസം തടസ്സം നേരിട്ടതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
അതേസമയം ക്ഷേത്ര പരിസരത്ത് ഒരു വിശ്വാസിയും മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.