Posted On
date_range Updated On
date_range നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിൽ സമർപ്പിച്ച് ഭക്തൻ; സംഭവം യു.പിയിൽ
ലഖ്നോ: നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിൽ ദൈവത്തിന് മുന്നിലർപ്പിച്ച് ഭക്തൻ. യു.പിയിലെ കൗശംബി ജില്ലയിലാണ് സംഭവം.
38കാരനായ സമ്പദ് എന്നയാളാണ് മാ ശീതള ക്ഷേത്രത്തിൽ തന്‍റെ നാവ് മുറിച്ചെടുത്ത് സമർപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സമ്പദും ഭാര്യയും കൂടിയാണ് ക്ഷേത്രത്തിലെത്തിയത്. ഗംഗയിൽ കുളിച്ച ശേഷം ഇരുവരും പൂജകളും മറ്റും നടത്തി. ഇതിന് ശേഷം സമ്പദ് കൈയിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് സ്വയം നാവ് മുറിച്ചെടുത്ത് ശ്രീകോവിലിന് മുന്നിൽ വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ പ്രവൃത്തിക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ക്ഷേത്രം സന്ദർശിക്കണമെന്ന് സമ്പദ് വെള്ളിയാഴ്ച രാത്രിയാണ് പറഞ്ഞതെന്നും ഇങ്ങനെ നാവ് മുറിച്ചെടുക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും ഭാര്യ ബാനു ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.