ന്യൂഡൽഹി: വ്യക്തവും വേഗത്തിലുള്ളതുമായ സാമ്പത്തിക പുരോഗതിയില്ലാതെ, വികസിത ഇന്ത്യയെക്കുറിച്ചുള്ള സർക്കാർ അവകാശവാദങ്ങൾ വെറും വാചാടോപം മാത്രമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നാലു വർഷത്തെ ഏറ്റവും താഴ്ന്നനിലയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ച നിരക്ക് 6.5 ശതമാനം മാത്രമാണ്. കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സാമ്പത്തികരംഗത്ത് ബി.ജെ.പി സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണ്. രാജ്യത്തുടനീളം വ്യവസായങ്ങൾ പ്രതിസന്ധിയിലാണ്. വ്യവസായിക ഉൽപാദനം എട്ട് മാസത്തെ ഏറ്റവും താഴ്ന്നനിലയിലായി -പ്രിയങ്ക എക്സിൽ കുറിച്ചു.
രാജ്യമെങ്ങും ഭയാനകമായ തൊഴിലില്ലായ്മയിലാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. ജനങ്ങളുടെ വരുമാനം കുറയുന്നതിനൊപ്പം സാമ്പത്തിക അസമത്വം അതിവേഗം വർധിക്കുകയാണ്. ഇതെല്ലാം ആളുകളുടെ വാങ്ങൽ ശേഷിയെയും ഉൽപന്നങ്ങളുടെ ആവശ്യകതയെയും കുറക്കും. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ വികസിത ഇന്ത്യയെക്കുറിച്ചുള്ള അവകാശവാദങ്ങൾ വെറും വാചാടോപമാണെന്ന് പ്രിയങ്ക വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.