അൻവറിനോട് ​കോൺഗ്രസ് ചെയ്തതിൽ അതൃപ്തി അറിയിച്ച് തൃണമൂൽ നേതൃത്വം​; ഡെറിക് ഒബ്റേൻ വേണുഗോപാലിനെ വിളിച്ചു, മുന്നണിയിലില്ലെങ്കിൽ അൻവർ മൽസരിക്കുമെന്ന്

ന്യൂഡൽഹി: പി.വി അൻവറിന്റെ യു.ഡി.എഫ് മുന്നണി പ്രവേശന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൈകൊണ്ട സമീപനത്തിൽ തൃണമുൽ കോ​ൺഗ്രസ് നേതൃത്വം ​കോ​ൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. യു.ഡി.എഫ് പ്രവേശനത്തിന് പി.വി അൻവർ അപേക്ഷ നൽകി കത്തു നൽകിയിട്ടും അക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതിൽ തൃണമുൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്​റേൻ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിശന വിളിച്ചാണ് അതൃപ്തി അറിയിച്ചത്.

എന്തുകൊണ്ടാണ് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരുന്നതെന്ന് ചോദിച്ച ഡെറിക് ഒബ്റേൻ യു.ഡി.എഫിൽ എടുത്തില്ലെങ്കിൽ പി.വി അൻവർ സ്വന്തം നിലക്ക് മൽസരിക്കുമെന്നും വേണുഗോപാലിനോട് പറഞ്ഞു. അതേ സമയം വേണുഗോപാൽ ഡെറികിന് ഏതെങ്കിലും നിലക്കുള്ള ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന.

ദേശീയ തലത്തിൽ കോൺഗ്രസ് നയിക്കുന്ന ഇൻഡ്യസഖ്യത്തിന്റെ ഭാഗമായ തൃണമൂൽ കോൺഗ്രസ് പല വിഷയങ്ങളിലും കോൺ​ഗ്രസുമായി ഭിന്നിച്ചുനിൽക്കുന്നതിനിടയിലാണ് അൻവറിനായി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവി​ന്റെ വിളി എന്നത് ശ്രദ്ധേയമാണ്.

Tags:    
News Summary - Derek O'Brien calls KC Venugopal for pv anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.