ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 64000 കോടി കടന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 64,252 .15 കോടിയായി ഉയര്‍ന്നുവെന്ന് കേന്ദ്രം. ഉത്തര്‍പ്രദേശില്‍ ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയെന്നും തൊട്ടുപിന്നില്‍ പശ്ചിമ ബംഗാളും രാജസ്ഥാനും ആണെന്നും സര്‍ക്കാര്‍ അറിയിച്ചു. യു.പിയില്‍ 3.79 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലായി 10,670.62 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെയായി വന്നത്. ബംഗാളില്‍ 2.44 കോടി അക്കൗണ്ടുകളിലായി 7,826.44 കോടിയും രാജസ്ഥാനില്‍ 1.89 കോടി അക്കൗണ്ടുകളിലായി 5,345.57 കോടി രൂപയുമാണ് നവംബര്‍ 16ഓടെ നിക്ഷേപമായി വന്നത്.  ധന സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാര്‍ ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചു. മൊത്തം 25.58 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ ആയെന്നും ഇതില്‍ 5.98 കോടി അക്കൗണ്ടുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ആണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
 
Tags:    
News Summary - Deposits in Jan Dhan accounts rise to Rs 64250 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.