നോട്ട്​ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടിയന്തിര മന്ത്രിസഭായോ​ഗം വിളിച്ചു

ന്യൂഡൽഹി: 500 1000 രൂപ നോട്ട്​ പിൻവലിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു.  രാത്രി എട്ടു മണിക്കാണ്​ മന്ത്രിസഭാ യോഗം. നോട്ട്​ അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ പ്രധാനമന്ത്രി  ശക്​തമായ വിമർശം നേരിട്ടിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ എങ്ങനെ നേരിടണമെന്നു യോഗത്തിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചതിന്​ ​ പിന്നാലെ സഭയില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രി രാജ്യസഭയില്‍ തിരിച്ചെത്തിയിരുന്നില്ല. മോദി സഭയില്‍തിരിച്ചെത്തി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭ ഇന്നത്തേക്ക്​ പിരിയുകയായിരുന്നു.

Tags:    
News Summary - demonetisation: modi calls cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.