നോട്ട്​ പിൻവലിക്കൽ: ജനങ്ങൾക്ക്​ നേരെയുള്ള ബോംബ്​– രാഹുൽ ഗാന്ധി

ന്യൂഡൽഹി: ​കേന്ദ്രസർക്കാറി​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനം അഴിമതിക്കെതിരെ അല്ലെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട്​ മാറ്റം രാജ്യ​ത്തെ പാവങ്ങൾക്കു വേണ്ടിയല്ല, പാവപ്പെട്ടവർക്ക്​ എതിരെയുള്ളതാണ്​. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവരുടെ രോദനത്തിനു മുന്നിൽ ബധിരനാവുകയാണ്​. ജനങ്ങൾക്കു നേരെയുള്ള ബോംബേറാണ്​നടപടിയെന്നും മോദി ജനതയെ കബളിപ്പിച്ചുകൊണ്ടിരിക്കയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ജൗൻപുർ ജില്ലയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പാവങ്ങളുടെ  പണമാണ്​ സമ്പന്നരുടെ കൈകളിലുള്ളത്​. ഏറ്റവും കൂടുതൽ കള്ളപ്പണമുള്ള റിയൽ എസ്​റ്റേറ്റ്​  വ്യവസായ ഉടമയെ മോദിക്ക്​ നേരിട്ട്​ അറിയാമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. നോട്ട്​ പിൻവലിക്കൽ 90 ശതമാനം ജനതയെ വലക്കുകയും ദിനംപ്രതി കർഷകരു​െട ആത്​ഹത്യക്ക്​ വഴിവെക്കുകയും ചെയ്​തു.

ബാങ്ക്​ അക്കൗണ്ടുകളിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന്​ മോദി പറഞ്ഞിരുന്നു. എന്നാൽ ആർക്കാണ്​ തുക ലഭിച്ചിട്ടുള്ളത്​. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന്​ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നിട്ടില്ല. കാരണം സ്വിസ്​ ബാങ്കിൽ നിക്ഷേപമുള്ള കള്ളപ്പണക്കാരുടെ ലിസ്​റ്റ്​ മോദിയുടെ കൈയിലാണുള്ളത്​. അത്​ അദ്ദേഹം വെളിപ്പെടുത്തില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

 

Tags:    
News Summary - Demonetisation is fire bombing on people– Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.