ഇരകളുടെ ശബ്​ദം അടിച്ചമർത്തുന്നു; ജനാധിപത്യം അപകടാവസ്​ഥയിൽ -സോണിയ ഗാന്ധി

ഡൽഹി: രാജ്യത്തെ ജനാധിപത്യം ഏറ്റവും ക്ലേശകരമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി ജനറൽ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സോണിയ ഗാന്ധിയുടെ വീഡിയൊ സ​ന്ദേശം കോൺഗ്രസ്​ തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്​. രാജ്യത്തിനുവേണ്ടി പോരാടുകയാണ്​ കോൺഗ്രസ്​ പാർട്ടിയുടെ ലക്ഷ്യം. 'നമ്മുടെ അടിസ്​ഥാന തത്വം ജനങ്ങളെ സേവിക്കലാണ്​. ഇന്ന്​ രാജ്യത്തെ ജനാധിപത്യം ഏറ്റവും ക്ലേശകരമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്​. ഇരകളുടെ ശബ്​ദം അടിച്ചമർത്തപ്പെടുന്നു'-സോണിയ പറഞ്ഞു.

മനുഷ്യരുടെ പ്രശ്​നങ്ങളിൽ ഇടപെടണമെന്നും അവർ പാർട്ടി നേതാക്കളോട്​ ആവശ്യപ്പെട്ടു. രാജ്യത്തി​െൻറ ഭരണഘടനയ്‌ക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണ്. മുതലാളിമാരുടെ ലാഭത്തിനായി പൗരന്‍മാരുടെ താല്‍പ്പര്യങ്ങള്‍ ആസൂത്രിതമായി ഇല്ലാതാക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്'- അവർ പറഞ്ഞു. 'ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരികയാണ്. നിയമത്തെ മാനിക്കുന്നതിനും ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും പകരം ബി.ജെ.പി സര്‍ക്കാര്‍ കുറ്റവാളികളുടെ പക്ഷത്താണ്. ഇതാണോ പുതിയ രാജധര്‍മ്മം' സോണിയ ഗാന്ധി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.