കമ്പാർട്ട്​മെൻറ് പ്രസവമുറിയായി; യെല്ലവ്വക്കിത്​ ട്രെയിനിലെ രണ്ടാം പ്രസവം

ബം​ഗ​ളൂ​രു: ട്രെ​യി​ൻ​യാ​ത്ര​ക്കി​ടെ പ്ര​സ​വ​വേ​ദ​ന വ​ന്ന യു​വ​തി​ക്ക്​ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്​​മ​െൻറ്​ പ്ര​സ​വ മു​റി​യാ​യി. ക​ർ​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി ജി​ല്ല​യി​ലാ​ണ്​ സം​ഭ​വം. കോ​ലാ​പൂ​ർ സ്വ​ദേ​ശി​നി​യാ​യ യെ​ല്ല​വ്വ മ​യൂ​ർ ഗെ​യ്​​ക്​​വാ​ദ്​ എ​ന്ന 23 കാ​രി​യാ​ണ്​ ഒാ​ടു​ന്ന ട്രെ​യി​നി​ൽ ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. പ്ര​സ​വ​ത്തി​ന്​ ട്രെ​യി​ൻ നി​ർ​ത്തി ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രാ​യ സ്​​ത്രീ​ക​ളും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ക​മ്പാ​ർ​ട്ട്​​മ​െൻറി​ലൊ​രു​ക്കി.

എ​ന്നാ​ൽ, ത​​െൻറ മൂ​ന്നു പ്ര​സ​വ​ത്തി​ലെ ര​ണ്ടും ട്രെ​യി​നി​ൽ​ത്ത​ന്നെ സം​ഭ​വി​ച്ച​തി​​െൻറ അ​മ്പ​ര​പ്പി​ലാ​ണ്​ ഇ​വ​രും ബ​ന്ധു​ക്ക​ളും. ഒ​രു വ​ർ​ഷം​മു​മ്പ്​ ക​ർ​ണാ​ട​ക- മ​ഹാ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​യി​ലെ ഹ​ത​ക​ന​ഗ​ലെ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സ​മീ​പം ഒാ​ടു​ന്ന ട്രെ​യി​നി​ൽ യെ​ല്ല​വ്വ ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യി​രു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്​ ഭ​ർ​ത്താ​വ്. പ്ര​സ​വ​ത്തി​നാ​യി റാ​യ്​​ബാ​ഗി​ൽ​നി​ന്ന്​ ഷാ​ഹു​പാ​ർ​ക്കി​ലെ വീ​ട്ടി​ലേ​ക്ക്​ ബ​ന്ധു​വി​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു യെ​ല്ല​വ്വ. തി​രു​പ്പ​തി- കോ​ലാ​പൂ​ർ മും​ബൈ സി.​എ​സ്.​ടി ഹ​രി​പ്രി​യ എ​ക്​​സ്​​പ്ര​സി​ലാ​യി​രു​ന്നു യാ​ത്ര.

Tags:    
News Summary - Delivary in train-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.