ലോകത്തിലെ ഏറ്റവും ചിലവേറിയ മാർക്കറ്റുകളുടെ പട്ടികയിൽ ഡൽഹി ഖാൻ മാർക്കറ്റ്

ന്യൂഡൽഹി: അനുദിനം വളരുന്ന വിപണികളിൽ ഒന്നാണ് ഡൽഹിയിലെ ഖാൻ മാർക്കറ്റ്. ലോകത്തിലെ ചെലവ് ഏറ്റവും കൂടുതലുള്ള 25 സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ 22-ാമത്തെ റീട്ടെയിൽ ഹൈ സ്‌ട്രീറ്റ് ലൊക്കേഷനാണിത്.

കഴിഞ്ഞ വർഷം, ചെലവേറിയ സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ 21-ാം സ്ഥാനത്തായിരുന്നു ഖാൻ മാർക്കറ്റ്. 'മെയിൻ സ്ട്രീറ്റ്സ് എക്രോസ് ദി വേൾഡ് 2023', എന്ന പേരിൽ കുഷ്മാൻ & വേക്ക്ഫീൽഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ഖാൻ മാർക്കറ്റിൽ ഒരു ചതുരശ്ര അടിക്ക് ഏകദേശം 18,000 രൂപ വാർഷിക വാടകയുണ്ട് എന്നാണ്.

ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് പ്രധാന തെരുവുകളിൽ ഖാൻ മാർക്കറ്റ്, കൊണാട്ട് പ്ലേസ്, ഗുരുഗ്രാമിലെ ഗലേരിയ മാർക്കറ്റ്, മുംബൈയിലെ ലിങ്ക് റോഡ്, കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് എന്നിവ ഉൾപ്പെടും.

ലോകത്തിലെ ഏറ്റവും ചെലവേറിയ റീട്ടെയിൽ ഡെസ്റ്റിനേഷൻ എന്ന നിലയിൽ ന്യൂയോർക്കിലെ ഫിഫ്ത്ത് അവന്യൂ ഒന്നാം സ്ഥാനം നേടി. തൊട്ടുപിന്നാലെ മിലാനിലെ വയാ മൊണ്ടെനാപോളിയോൺ, ഹോങ്കോങ്ങിലെ സിം ഷാ സൂയി എന്നിവയാണ്. ലണ്ടനിലെ ന്യൂ ബോണ്ട് സ്ട്രീറ്റും പാരീസിലെ അവന്യൂസ് ഡെസ് ചാംപ്‌സ്-എലിസീസുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

Tags:    
News Summary - Delhi's Khan Market world's 22nd priciest high street retail location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.