Posted On
date_range Updated On
date_range സെൽഫിയെടുക്കുന്നതിനിടെ യുവതി മലമുകളിൽ നിന്ന് വീണ് മരിച്ചു
മുംബൈ: മലമുകളിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ കാൽ തെന്നി 500 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു. സരിത രാംരമേഷ് ചൗഹാൻ(33) ആണ് മരിച്ചത്. മുംൈബക്ക് അടുത്ത് റെയ്ഗാഡ് ജില്ലയിൽ മതെരാൻ ഹിൽസ്റ്റേഷനിൽ ബുധനാഴ്ച വൈകുന്നേരം 6.30ഒാടെയായിരുന്നു സംഭവം.
മതെരാനിലെ ലൂയിസ പോയിൻറിൽ വെച്ച് സെൽഫിയെടുക്കുകയായിരുന്നു യുവതി. ഭർത്താവും മൂന്ന് കുട്ടികളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇതിനിടെ സരിത കാൽതെന്നി ആഴമേറിയ കൊക്കയിലേക്കു വീഴുകയായിരുന്നു. സംഭവം മതെരാൻ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അർദ്ധ രാത്രിയോടെ സരിതയുടെ മൃതദേഹം താഴ്വരയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
സമീപത്തെ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.