ന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ പ്രതിേഷധക്കാർക്കുനേരെ നടന്ന സംഘ്പരിവാർ ആക്രമണത്തിൽ 85കാരി വയോധികക്ക് ദാരുണാന്ത ്യം. ചൊവ്വാഴ്ച രാവിലെയാണ് അക്രമികൾ ചേർന്ന് വീടിന് തീയിട്ടത്. എന്നാൽ വീടിനുള്ളിൽ കുടുങ്ങിയ അക്ബരിക്ക് പുറത്ത് കടക്കാനായില്ല. തീയിൽനിന്നും ഉയർന്ന പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് അക്ബരി മരിച്ചെതന്ന് അവരുട െ മകൻ എൻ.ഡി.ടി.വിയോട് പറഞ്ഞു.
അക്ബരി വീടിെൻറ മൂന്നാംനിലയിലായിരുന്നു. അവരുടെ നാലു പേരകുട്ടികളും വീട ്ടിലുണ്ടായിരുന്നു. എന്നാൽ ആൾക്കൂട്ടം വീട് വളയുന്നതുകണ്ട് അവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏകദേശം 11 മണിക്കാണ് സംഭവം. കുട്ടികൾക്ക് നൽകാൻ പാലുവാങ്ങാനായി രാവിലെ പുറത്തിറങ്ങിയതായിരുന്നു അക്ബരിയുടെ മകൻ സയീദ് സൽമാനി. തിരിച്ചു വരുന്നവഴിയിൽ 150 മുതൽ 200 ഒാളം ആളുകൾ വീട്ടിെലത്തിയിട്ടുണ്ടെന്ന് മകൻ പറഞ്ഞു. ആരാണ് വീട്ടിലെത്തിയതെന്ന് എനിക്കറിയില്ലായിരുന്നു. മക്കൾ അകത്തുനിന്നും ഗേറ്റ് പൂട്ടുകയും ചെയ്തു -സൽമാനി പറഞ്ഞു.
രണ്ടു പെൺകുട്ടികളും രണ്ടു ആൺകുട്ടികളുമാണ് സയീദ് സൽമാനിക്കുള്ളത്. ഇവർ വീടിനുള്ളിൽ കുടുങ്ങിയിരുന്നു. കുട്ടികൾ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. എങ്ങനെയോ കുട്ടികൾ രക്ഷപ്പെട്ടു. എന്നാൽ മുകൾ നിലയിലായിരുന്ന മാതാവിെന രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് സയീദ് പറഞ്ഞു.
അക്ബരിയുടെ കൈകൾ കത്തികരിഞ്ഞിരുന്നു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ഇവർ മരിച്ചത്. അക്രമികൾ ആദ്യം തീകൊടുത്തത് താഴെ നിലയിൽ പ്രവർത്തിക്കുന്ന സൽമാനിയുടെ ഗാർമെൻറ് വർക്ഷോപ്പിനായിരുന്നു. പിന്നീട് മുകൾ നിലയിലേക്കും നീ കൊളുത്തി. മൂന്നാം നിലയിലാണ് സൽമാനിയും കുടുംബവും താമസിച്ചിരുന്നത്.
പത്തു മണിക്കൂറിനുശേഷമാണ് അക്ബരിയുടെ മൃതദേഹം പുറത്തെടുക്കാനായത്. ചൊവ്വാഴ്ച രാത്രി 9.30 ഒാടെ അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ജീവൻ രക്ഷിക്കാനായി മാതാവ് നിലവിളിച്ചിട്ടുണ്ടാകും. എന്നാൽ സഹായത്തിന് ആരും എത്തിയില്ല. ശ്വാസം മുട്ടിയാണ് മാതാവ് മരിച്ചത് - സൽമാനി പറയുന്നു. സൽമാനിയുടെ വീടും വർക്ഷോപ്പും മുഴുവനായും കത്തിനശിച്ചു. നാലു ദിവസമായി തുടരുന്ന ആക്രമണത്തിൽ 34 പേരാണ് ഇതുവരെ കൊല്ലെപ്പട്ടത്. 200ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.