ന്യൂഡൽഹി: എരിഞ്ഞുതീർന്ന ക്ലാസ്മുറികൾ, ചാരമായ പുസ്തകങ്ങൾ, ചിതറിത്തെറിച്ച ഫയലുകൾ എന്നിവ മാത്രമാണിനി വടക്കുക ിഴക്കൻ ഡൽഹിയിലെ അരുൺ സീനിയർ സെക്കൻഡറി സ്കൂളിൽ ബാക്കി. മൂവായിരം കുട്ടികൾ പഠിക്കുന്ന സ്കൂളാണ് കലാപകാരികൾ ചു െട്ടരിച്ചത്. പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം വീട്ടിലേക്കുപോയതിനാൽ വൻ ദുരന്തം ഒഴിവായി.
വൈകിട്ട് നാലുമണിക്ക് സ്കൂളില േക്ക് തീ പടർന്നപ്പോൾ തന്നെ അഗ്നിശമന സേനയെ അറിയിച്ചിരുന്നു. എന്നാൽ അവരെത്തിയത് രാത്രി എട്ടുമണിക്കും. നാല ുമണിക്കൂറിനുള്ളിൽ ക്ലാസ് മുറികളും പഠന സാമഗ്രികളും കത്തിയെരിഞ്ഞു.
മുന്നൂറോളം കലാപകാരികളാണ് സ്കൂൾ വളഞ്ഞത്. ജീവഭയത്താൽ വാച്ച്മാൻ പിറകിലെ ഗേറ്റ് വഴി ഒാടിയൊളിച്ചു. പിന്നീട് സ്കൂളിൽ തീ പടരുന്നതാണ് എല്ലാവരും കണ്ടത് -അരുൺ മോഡേൺ സീനിയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരി നീതു ചൗധരി എൻ.ഡി.ടി.വിയോട് പറഞ്ഞു.
സംഭവം നടന്ന് മിനിട്ടുകൾക്കകം പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചെങ്കിലും നാലുമണിക്കൂർ കഴിഞ്ഞാണ് അവർ എത്തിയെതന്നും അതിനുള്ളിൽ എല്ലാം കത്തിയെരിഞ്ഞെന്നും നീതു കൂട്ടിച്ചേർത്തു.
കൂട്ടമായെത്തിയ അക്രമികൾ അധ്യാപകരുടെ മുറിയിലെത്തി ഫയലുകളും പുസ്തകങ്ങളുമെല്ലാം വലിച്ചുവാരിയിട്ടു. പിന്നീടാണ് തീ കൊളുത്തിയത്. എരിയാതെ ബാക്കിയായവ ശേഖരിക്കുകയാണിപ്പോൾ അധ്യാപകരും ജീവനക്കാരും.
സ്കൂളിൽ നിർത്തിയിട്ടിരുന്ന ബസും കത്തിച്ചു. കമ്പ്യൂട്ടർ മുറിയിെലത്തി മോണിറ്ററും സി.പി.യുവുമെല്ലാം കൂട്ടിയിട്ട് കത്തിച്ചു. കാൻറീനിലെ തറയിൽ ഉരുളകിഴക്ക് ചിപ്സിെൻറ പാക്കറ്റ് മാത്രമായിരുന്നു ബാക്കി. 3000 കുട്ടികളുടെ ഭാവിയെ ഒാർത്ത് സങ്കടെപ്പടുകയാണ് ഇപ്പോൾ അധ്യാപകരും രക്ഷിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.