ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭകർക്ക് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇനിയും അനിഷ് ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി കലാപം അരങ്ങേറിയ വടക്കുകിഴക്കൻ ഡൽഹിയിലെ പ്രദേശങ്ങളിൽ പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിന് പത്തു മണിക്കൂർ വിലക്കേർപ്പെടുത്തിയതായും ഡൽഹി പൊലീസ് അറിയിച്ചു.
പുലർച്ചെ നാലു മണിമുതൽ രാവിലെ 10 വരെയും വൈകുന്നേരം നാലു മണിമുതൽ എട്ടു വരെയുമാണ് വിലക്ക് ഏർപ്പെടുത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
കഴിഞ്ഞ 36 മണിക്കൂറിൽ യാതൊരു അനിഷ്ട സംഭവങ്ങളും അരങ്ങേറിയില്ലെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ പ്രക്ഷോഭകർക്ക് നേരെ ആക്രമണം ആരംഭിച്ചത്. മൂന്നു ദിവസത്തോളം നീണ്ട ആക്രമണത്തിൽ വീടുകൾ, കടകൾ, പെട്രോൾ പമ്പുകൾ, വാഹനങ്ങൾ തുടങ്ങിയവ തീവെച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.