ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ ഇൻറലിജൻസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ആം ആദ്മി പ ാർട്ടി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തീവെപ്പും അക്രമവും നടത്തിയെന്ന കുറ്റവും താഹി റിനെതിരെ ചുമത്തിയിട്ടുണ്ട്.
സംഘർഷ ബാധിത പ്രദേശമായ ജഫ്രാബാദിലെ വീടിനോടു ചേർന്ന അഴക്കുചാലിലാണ് ഐ.ബി ഉദ് യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹം കണ്ടത്. ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈെൻറ അനുയായികളാണ് അങ്കിത ിനെ കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. തുടർന്ന് അങ്കിതിെൻറ കുടുംബവും ഇതേ ആരോപണവുമായി രംഗ ത്തെത്തി.
താഹിർ ഹുസൈെൻറ വീടിനു മുകളിൽ നിന്നും അക്രമികളെ തിരിച്ചടിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബി.ജെ.പി ആരോപണമുന്നയിച്ചത്. താഹിർ ഹുസൈെൻറ വീടിന് മുകളിൽ നിന്നാണ് കല്ലേറുണ്ടായത്. പിന്നീട് വീട്ടിൽ നിന്ന് ഇറങ്ങി വന്ന അക്രമികൾ അങ്കിത് ശർമയടക്കം നാലു പേരെ പിടിച്ചുകൊണ്ടുപോവുകയും തടയാൻ ശ്രമിച്ചവർക്ക് നേരെ വെടിവെച്ചെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു.
താഹിർ ഹുസൈൻ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. അങ്കിത് ശർമ കൊലചെയ്യപ്പെട്ട സംഭവത്തിലോ കലാപത്തിലോ പങ്കില്ലെന്നും ബി.ജെ.പി നേതാക്കൾ അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തുന്നതെന്നും താഹിർ വെളിപ്പെടുത്തി.
‘‘ചാനൽ റിപ്പോർട്ടുകളിൽനിന്നാണ് കൊലപാതകക്കുറ്റം എന്നിൽ ആരോപിക്കപ്പെട്ടത് അറിഞ്ഞത്. പച്ചക്കള്ളവും അടിസ്ഥാന രഹിത ആരോപണവുമാണത്. വാർത്ത പരന്ന ശേഷം തിങ്കളാഴ്ച എനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണത്തിൽ വീടുവിട്ടുപോവേണ്ടിവന്നു. എനിക്കോ എെൻറ കുടുംബത്തിനോ കൊലപാതകത്തിൽ ഒരു പങ്കുമില്ല. ആരോപണം പൂർണമായി കെട്ടിച്ചമച്ചതാണ്. അങ്കിത് ശർമയുടെ കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണമാണ് ആവശ്യം. കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണം’’ - ആം ആദ്മി പാർട്ടി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോവിൽ താഹിർ ഹുസൈനാണ് ഇക്കാര്യം പറഞ്ഞത്.
അങ്കിത് ശർമയുടെ കൊലയിൽ പങ്കില്ല –താഹിർ ഹുസൈൻ
ഡൽഹിയിൽ ഇൻറലിജൻസ് ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊലചെയ്യപ്പെട്ട സംഭവത്തിലോ കലാപത്തിലോ പങ്കില്ലെന്ന് ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ. നേരത്തേ അങ്കിത് ശർമയുടെ ബന്ധുക്കൾ കൊലപാതകത്തിന് പിന്നിൽ താഹിറും കൂട്ടാളികളുമാണെന്ന് ആരോപിച്ചിരുന്നു. ആരോപണം പൂർണമായി കെട്ടിച്ചമച്ചതാണെന്നും ശർമയുടെ കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണമാണ് ആവശ്യമെന്നും താഹിർ ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.