യു.കെയിൽ നിന്നെത്തുന്നവരുടെ ക്വാറന്‍റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി

ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ യു.കെയിൽ നിന്നെത്തുന്നവരുടെ ക്വാറന്‍റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. ഇവരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ അറിയിച്ചു.

യു​.കെ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ഏ​ഴു ദി​വ​സം സ​ർ​ക്കാ​ർ ക്വാ​റ​ന്‍റീനിൽ കഴിയണം. കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യാ​ലും സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. തു​ട​ർ​ന്നു ഏ​ഴു ദി​വ​സം ഹോം ​ഐ​സോ​ലേ​ഷ​നി​ലും ക​ഴി​യ​ണ​മെ​ന്നും ഡ​ൽ‌​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു.

അ​തി​തീ​വ്ര കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ഇ​ന്ത്യ-​യു​കെ വി​മാ​ന സ​ർ​വീ​സ് ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷം ഇ​ന്ന് ഭാ​ഗി​ക​മാ​യി പു​നഃ​രാ​രം​ഭി​ച്ചി​രു​ന്നു. ല​ണ്ട​നി​ൽ നി​ന്ന് 246 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ വി​മാ​നം ഇ​ന്ന് രാ​വി​ലെ ഡ​ൽ​ഹി​യി​ൽ എ​ത്തി​.

ഈ ​വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ​വ​രും 72 മ​ണി​ക്കൂ​റി​ന​കം ആ​ർ​.ടി പി​.സി​.ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യു​ണ്ട്. ജ​നു​വ​രി 23 വ​രെ ആ​ഴ്ച​യി​ൽ 23 വി​മാ​ന​ങ്ങ​ളേ അ​നു​വ​ദി​ക്കൂ​വെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

അതേസമയം, ഡൽഹിയിൽ നാലു പേർക്കുകൂടി പുതിയ വകഭേദത്തിൽപ്പെട്ട കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 13 പേർക്കാണ് ഡൽഹിയിൽ പുതിയ തരം വൈറസ് ബാധിച്ചിരിക്കുന്നത്.

Tags:    
News Summary - Delhi tightens quarantine standards for UK immigrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.