കവർച്ചക്ക് മുമ്പ്​ സി.സി.ടി.വിക്ക് മുമ്പിൽ മോഷ്​ടാവി​െൻറ നൃത്തം VIDEO

ന്യൂഡൽഹി: കവർച്ചക്കാരെ ഭയന്നാണ്​ വീടുകൾക്കും കടകൾക്കും മുമ്പിൽ പലരും സി.സി.ടി.വി കാമറകൾ സ്​ഥാപിക്കുന്നത്​. കാമറ കണ്ണിൽപെട്ടാലും യാതൊരു കൂസലുമില്ലാ​െത മോഷണം നടത്തുന്നവരുണ്ട്​. എന്നാൽ, കാമറക്കു മുമ്പിൽ നൃത്തംവെക്കുക കുടി ചെയ്​താലോ ? ഡൽഹിയിൽ​ കഴിഞ്ഞ ചൊവ്വാഴ്​ച​ അത്തരമൊരു സംഭവം​ നടന്നു. ​

അടുത്തടുത്ത്​ കടകളുള്ള സ്​ഥലത്ത്​ കവർച്ചക്കെത്തിയ സംഘത്തിലെ മോഷ്​ടാവാണ്​ സി.സി.ടി.വി കാമറ കണ്ടതോടെ ത​​​െൻറ നടനവൈഭവം പുറത്തെടുത്തത്​. ഏതാനും സെക്കൻറുകൾ നീളുന്ന മനോഹരമായ ചുവടുകൾക്കു ശേഷം തുണി കൊണ്ട്​ മുഖം മറച്ച്  മറ്റ്​ സംഘാംഗങ്ങൾക്കൊപ്പം ഇയാൾ കാമറക്ക്​ സമീപമുള്ള കടയുടെ ഷട്ടർ പൊളിക്കാൻ തയാറെടുക്കുന്നതാണ്​ ദൃശ്യത്തിലുള്ളത്​. 

മോഷ്​ടാക്കൾ ഇനിയും പൊലീസി​​​െൻറ പിടിയിലായിട്ടില്ല. സംഭവം നടന്ന ചൊവ്വാഴ്​ച പുലർച്ചെ ഇൗ അഞ്ചു പേരടങ്ങുന്ന സംഘം നാലു കടകളിൽ നിന്നായി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്​തതായാണ്​ റിപ്പോർട്ട്​. എന്തുതന്നെയായാലും ‘നർത്തകനായ’ മോഷ്​ടാവി​​​െൻറ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്​.

Tags:    
News Summary - Delhi Thief's Dance Caught On Camera Before Attempted Break-In-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.