രണ്ട്​ ഡോസ്​ വാക്​സിനുമെടുത്ത ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട്​ ഡോസ്​ വാക്​സിനുമെടുത്ത ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു. സരോജ ആശുപത്രിയിലെ സർജനായ ഡോ.അനിൽ കുമാർ റാവത്ത്​(58) ആണ്​ കോവിഡ്​ ബാധയെ തുടർന്ന്​ മരിച്ചത്​. മാർച്ച്​ ആദ്യവാരത്തിൽ തന്നെ ഡോക്​ടർക്ക്​ കോവിഷീൽഡ്​ വാക്​സി​െൻറ രണ്ടാം ഡോസ്​ നൽകിയിരുന്നുവെന്ന്​ സഹപ്രവർത്തകരിൽ ഒരാളായ ഡോ.പി.കെ ഭരദ്വാജ്​ പറഞ്ഞു.

ആരോഗ്യനില വഷളായതിന്​ തുടർന്ന്​ ഡോക്​ടറെ വെൻറിലേറ്ററിലേക്ക്​ മാറ്റിയിരുന്നു. ​ഇതിന്​ തൊട്ട്​ മുമ്പും താൻ വാക്​സിനെടുത്തിട്ടുണ്ടെന്നും രോഗമുക്തി നേടി തിരിച്ചുവരുമെന്നും അനിൽ കുമാർ പറഞ്ഞുവെന്ന്​ ഡോ.ഭരദ്വാജ്​ ഓർമിച്ചെടുത്തു. 1994 മുതൽ എനിക്ക്​ അദ്ദേഹത്തെ അറിയാം. ​അനിൽ കുമാർ റാവത്തി​െൻറ വിയോഗം ആശുപത്രിക്കും ആരോഗ്യമേഖലക്കും കനത്ത നഷ്​ടമാണെന്നും അദ്ദേഹം വ്യക്​തമാക്കി.

വാക്​സിനെടുത്തതിന്​ ശേഷവും പല ഡോക്​ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ്​ സ്ഥിരീകരിക്കുന്നുണ്ട്​. പക്ഷേ ഇത്തരത്തിലൊരു മരണം ഇതാദ്യമാണ്​. ഏകദേശം 12 ദിവസങ്ങൾക്ക്​ മുമ്പാണ്​ ഡോക്​ടർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. ആദ്യം ഡോക്​ടർ വീട്ടുനിരീക്ഷണത്തിലായിരുന്നു. പിന്നീട്​ ആരോഗ്യനില വഷളായതിനെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡോ.ഭരദ്വാജ്​ പറഞ്ഞു.

Tags:    
News Summary - Delhi surgeon who got second Covid vaccine in March dies of virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.