ഡൽഹി സിഗ്നേച്ചർ പാലത്തിൽ സാഹസിക പ്രകടനം; ബൈക്ക് യാത്രികർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽ സാഹസിക പ്രകടനത്തിടെ ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു. പാലത്തിന്‍റെ ഡിവൈഡറിൽ ഇടിച്ചതാണ് അപകട കാരണം. രാവിലെ 8.50നാണ് അപകടം നടന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

യമുന നദിക്ക് കുറകെ നിർമിച്ച സിഗ്നേച്ചർ പാലം നവംബർ നാലിനാണ് വാഹനങ്ങൾക്കായി തുറന്നു കൊടുത്ത്. ഡൽഹിയുടെ വടക്ക്-കിഴക്കൻ ഭാഗങ്ങളെയും വടക്കൻ ഭാഗങ്ങളെയും തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. സമയലാഭവും ഗതാഗത തിരക്കും കുറക്കാനാണ് ഈ പാലം കൊണ്ട് ലക്ഷ്യമിടുന്നത്.

പാലം തുറന്നത് മുതൽ അനധികൃത പാർക്കിങ്ങും വൺവേ കുറ്റകൃത്യവും അടക്കം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2214 അടി നീളമുള്ള അസിമെട്രിക്കൽ ബ്രിഡ്ജ് ഉരുക്ക് കേബിളുകൾ ഉപയോഗിച്ചാണ് ബലപ്പെടുത്തിയിട്ടുള്ളത്.

Tags:    
News Summary - Delhi Signature Bridge Accident; 2 Bikers Killed -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.