വായുമലിനീകരണം: പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഉയർന്നതോടെ പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നവംബർ 10ാം തീയതി വരെയാണ് അവധി. ആറ് മുതൽ 12 ക്ലാസ് വരെയുള്ള സ്കൂളുകൾ പ്രവർത്തിക്കുമെങ്കിലും കുട്ടികൾക്ക് വേണമെങ്കിൽ ഓൺലൈൻ അധ്യയനവും തെരഞ്ഞെടുക്കാം.

നവംബർ അഞ്ച് വരെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഡൽഹി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. പിന്നീട് സ്കൂൾ അവധി നവംബർ 10 വരെയാക്കി നീട്ടുകയായിരുന്നു. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഓൺലൈൻ അധ്യയനത്തിനുള്ള സൗകര്യവും ഉണ്ടാവുമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു.

ഡൽഹിയിൽ തുടർച്ചയായ ആറാം ദിവസവും വായുമലിനീകരണം മാറ്റമില്ലാതെ തുടരുകയാണ്. വായുഗുണനിലവാര സൂചിക പ്രകാരം 460 ആണ് ഡൽഹിയുടെ വായുഗുണനിലവാരം. മുൻദിവസങ്ങളിലെന്നപോലെ ഇന്നും ഡൽഹിയെ ​മൂടി പുകയുടെ പുതപ്പുണ്ട്.


Tags:    
News Summary - Delhi Shuts Primary Schools Till Nov 10, Urges Online Classes For Seniors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.