സ്​റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കില്ലെന്ന്​ ഡൽഹി സർക്കാർ

ന്യൂഡൽഹി: സ്​റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുമതി നൽകില്ലെന്ന്​ ഡൽഹി സർക്കാർ. ഡൽഹി ചലോ മാർച്ചിൽ പ​ങ്കെടുക്കന്ന കർഷകരെ കസ്​റ്റഡിയിലെടുത്ത്​ പാർപ്പിക്കാൻ സ്​റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കണ​മെന്ന്​ പൊലീസ്​ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ്​ ​ഡൽഹി സർക്കാർ നിലപാട്​ വ്യക്​തമാക്കിയിരിക്കുന്നത്​.

ന്യായമായ ആവശ്യങ്ങളാണ്​ കർഷകർ ഉയർത്തുന്നത്​. അതിന്​ അവരെ തടവിലിടുകയല്ല ചെയ്യേണ്ടത്​. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന്​ ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. അക്രമസമരമല്ല കർഷകർ നടത്തുന്നത്​. സമരം നടത്തുകയെന്നത്​ എല്ലാ ഇന്ത്യക്കാരുടേയും അവകാശമാണ്​. അതിനാലാണ്​ ഡൽഹി പൊലീസിൻെറ ആവശ്യം നിരാകരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്​തമാക്കി.

കർഷകരുടെ മാർച്ച്​ ഹരിയാന അതിർത്തിയിൽ തടഞ്ഞതിന്​ പിന്നാലെ സ്​റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡൽഹി പൊലീസ്​ സർക്കാറിനെ സമീപിച്ചു. അതേസമയം, ഡൽഹിയിലേക്ക്​ മാർച്ച്​ നടത്തുന്ന കർഷകർ ഉറച്ച നിലപാടുമായി ഡൽഹി-ഹരിയാന അതിർത്തിയിൽ തന്നെ തുടരുകയാണ്​.

Tags:    
News Summary - Delhi Says 'No' To Cops' Request To Turn Stadiums Into Jails For Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.