Posted On
date_range Updated On
date_range എയർ ഇന്ത്യയുടെ ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു
ന്യുഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. എൻജിൻ തകരാർ മൂലമാണ് വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി റഷ്യയിൽ ഇറങ്ങിയെന്ന് അധികൃതർ അറിയിച്ചു.
216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യയിലെ മഗാദാൻ വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
എൻജിനുകളിലൊന്നിന്റെ തകരാറാണ് വിമാനം വഴിതിരിച്ചു വിടാൻ കാരണം. യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ സംവിധാനം ഒരുക്കും. വിമാനത്തിൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.