ന്യൂഡൽഹി: ഡൽഹി കലാപത്തിൽ കേന്ദ്ര, ഡൽഹി സർക്കാറുകൾ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടെന്ന് ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ വിരമിച്ച ജഡ്ജിമാരുടെ അന്വേഷണസമിതി റിപ്പോർട്ട്. കലാപത്തിൽ പൊലീസിനുള്ള പങ്ക് സംബന്ധിച്ച വാർത്തകൾ എടുത്തുകാണിച്ച റിപ്പോർട്ട് ആളിക്കത്തിക്കാൻ ബി.ജെ.പി നേതാക്കൾ നടത്തിയ പ്രസ്താവനകൾക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും സമിതി വിമർശിച്ചു.
ഡൽഹി കലാപത്തിലേക്ക് നയിച്ച കാരണങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താനും അതിനുശേഷമുള്ള നഷ്ടപരിഹാരം വിലയിരുത്താനും സ്വതന്ത്ര അന്വേഷണം വേണമെന്ന് 'സിറ്റിസൺസ് കമ്മിറ്റി'എന്ന പേരിലുള്ള സമിതി പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
അതേസമയം, സമിതിയിൽ നിന്ന് രാജിവെച്ച മുൻ ഡി.ജി.പി മീര ഛദ്ദ ബോർവങ്കറും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് പങ്കാളിത്തം സംബന്ധിച്ച സമിതിയുടെ നിരീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
കലാപത്തോട് പ്രതികരിക്കാൻ കാലതാമസം വരുത്തിയതിന് കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറിനെയും ഇരകൾക്ക് ആശ്വാസം നൽകുന്നതിലും പൗരന്മാർക്കായി ഇടപെടുന്നതിലും രാജ്യതന്ത്രജ്ഞത കാണിക്കുന്നതിലും പരാജയപ്പെട്ടതിന് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാറിനെയും ജസ്റ്റിസുമാരായ എ.പി. ഷാ, ആർ.എസ്. സോഥി, അഞ്ജന പ്രകാശ് മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള എന്നിവർ അംഗങ്ങളായ സമിതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.