'സലാം പറയുന്നത്​ കുറ്റകരമാണെങ്കിൽ നിർത്താം'; ഡൽഹി കോടതിയോട്​​ ഖാലിദ് സൈഫി

ന്യൂഡല്‍ഹി: അസ്സലാമു അലൈക്കും എന്ന് പറയുന്നത് നിയമവിരുദ്ധമാണെങ്കില്‍ നിര്‍ത്താമെന്ന് ഡല്‍ഹി കോടതിയിൽ ഖാലിദ് സൈഫി. ഡല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം.​ കലാപം സംബന്ധിച്ച കുറ്റപത്രത്തിനായി രണ്ട്​ ദശലക്ഷം പേപ്പറുകൾ പാഴാക്കിയതിന് എൻ.ജി.ടിയിൽ ഡൽഹി പോലീസിനെതിരെ കേസ് ഫയൽ ചെയ്യുമെന്നും 'യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ്' അംഗംകൂടിയായ ഖാലിദ് സെയ്​ഫി പറഞ്ഞു. വിവിധ കേസുകളിൽ ഇദ്ദേഹത്തിന്​ ​കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്​.


അഡീഷണൽ സെഷൻസ് ജഫ്​ജി അമിതാഭ് റാവത്തിന് മുന്നിൽ ഹാജരാക്കപ്പെട്ട സെയ്​ഫി, മറ്റൊരു കലാപ കേസിൽ ഷർജീൽ ഇമാമി​െൻറ ജാമ്യഹരജിയിൽ വാദിക്കുമ്പോൾ പ്രോസിക്യൂഷൻ സമർപ്പിച്ച കാര്യങ്ങൾ പരാമർശിച്ചു. അതിൽ അദ്ദേഹത്തി​െൻറ പ്രസംഗം 'അസ്സലാമു അലൈക്കും'എന്ന് തുടങ്ങിയതായും ഒരു പ്രത്യേക സമുദായത്തെ അഭിസംബോധന ചെയ്യു​േമ്പാഴാണ്​ അങ്ങിനെ പറയുന്നതെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ്​ വാദിച്ചിരുന്നു.

'എപ്പോഴും സുഹൃത്തുക്കളെ സലാം കൊണ്ടാണ്​ ഞാൻ അഭിവാദ്യം ചെയ്യുന്നത്​. ഇത് നിയമവിരുദ്ധമാണെങ്കിൽ നിർത്തേണ്ടിവരുമെന്ന് ഞാൻ കരുതുന്നു'-സൈഫി കോടതിയിൽ പറഞ്ഞു.'ജാമ്യത്തിലിറങ്ങുമ്പോൾ ഞാൻ എൻ.ജി.ടിയിൽ ഒരു കേസ് ഫയൽ ചെയ്യും. കാരണം ഡൽഹി പോലീസ് ഈ കുറ്റപത്രത്തിൽ രണ്ട്​ ദശലക്ഷം വിലയേറിയ പേപ്പറുകൾ പാഴാക്കി'-അദ്ദേഹം കൂട്ടിച്ചേർത്തു.


ഉമർ ഖാലിദ്, നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇക്ബാൽ തൻഹ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾ കോടതിയിൽ ഹാജരാകാനിരിക്കെയാണ്​ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തത്​. പൗരത്വ ഭേദഗതി നിയമത്തിനും എൻആർസിക്കുമെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ആരോടും വിശദീകരണം നൽകേണ്ടതില്ലെന്ന് ഖാലിദ്​ കോടതിയിൽ പറഞ്ഞിരുന്നു. ഓരോ വ്യക്തിക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അത് ഗൂഡാലോചനയെ സൂചിപ്പിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, പിഞ്ച്​റ തോഡ് അംഗങ്ങൾക്കും ജെഎൻയു വിദ്യാർത്ഥികളായ ദേവാംഗന കലിത, നതാഷ നർവാൾ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ, വിദ്യാർഥി പ്രവർത്തകൻ ഗൾഫിഷ ഫാത്തിമ എന്നിവർക്കെതിരെയും കേസിൽ പ്രധാന കുറ്റപത്രം സമർപ്പിച്ചിരുന്നു.

മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത്ത് ജഹാൻ, ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗർ, മീരാൻ ഹൈദർ, ഷിഫ-ഉർ-റഹ്മാൻ, സസ്പെൻഡ് ചെയ്​ത എഎപി കൗൺസിലർ താഹിർ ഹുസൈൻ, ഉമർ ഖാലിദ്, ഷദാബ് അഹമ്മദ്, തസ്​ലീം അഹമ്മദ്, സലിം മാലിക്, മൊഹദ് സലിം ഖാൻ എന്നിവരും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപത്തിൽ വലിയ ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസിൽ മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിനുമെതിരെ നവംബറിൽ ഒരു അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിരുന്നു.

Tags:    
News Summary - Delhi Riots: I Will Stop Saying 'Salaam' if Illegal, Khalid Saifi Tells Court on Police Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.