ഫയൽ ചിത്രം

ഡൽഹി കലാപം: ഒ​രേ സംഭവത്തിൽ അഞ്ച്​ എഫ്​.ഐ.ആറുമായി​ ഡൽഹി പൊലീസ്; നാലെണ്ണവും ഹൈകോടതി തള്ളി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനിടെ മൗജ്പൂരിലെ തീവെപ്പ്​ കേസിൽ പൊലീസ്​ സ്വീകരിച്ച വിചിത്ര നടപടി റദ്ദാക്കി ഹൈകോടതി. അതീർ എന്നയാൾക്കെതിരെ ഒറ്റസംഭവത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച്​ കേസുകളിൽ നാലും കോടതി തള്ളിക്കളഞ്ഞു. ഒരേ കുറ്റത്തിന് വെവ്വേറെ എഫ്.ഐ.ആർ ഫയൽ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യരുതെന്ന സുപ്രീം കോടതി ഉത്തരവ്​ ചൂണ്ടിക്കാട്ടിയാണ്​ അതീറിന്‍റെ ഹരജിയിൽ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ നടപടി.

2020 ഫെബ്രുവരി 24നാണ്​ കേസിനാസ്​പദമായ സംഭവം. വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിൽ കൂട്ടുകുടുംബം താമസിച്ചിരുന്ന ഒരു കോമ്പൗണ്ടിന്​ തീയിടുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ്​ കേസ്​.

അതീറിനെതിരെ രജിസ്റ്റർ ചെയ്ത അഞ്ച് എഫ്ഐആറുകളും ഒരേ സംഭവത്തിൽ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് ഫയൽ ചെയ്തതെന്ന്​ പ്രതിഭാഗം അഭിഭാഷകയായ താര നരുല പറഞ്ഞു. പരാതിക്കാരിലാരും സംഭവത്തിന് സാക്ഷികളാകുകയോ തീ കൊളുത്തിയത് ആരാണെന്ന് കാണുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ, കേസുകൾ വ്യത്യസ്ത സ്വത്തുക്കളുമായി ബന്ധപ്പെട്ടതാണെന്ന്​​ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനൂജ് ഹന്ദ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. സംഭവത്തിൽ 2020 മാർച്ചിൽ ജഫ്രാബാദ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത ആദ്യ എഫ്.ഐ.ആറിൽ മാത്രമേ അന്വേഷണം തുടരാനാവൂ എന്നാണ്​ ഹൈകോടതി ഉത്തരവ്​. 

Tags:    
News Summary - Delhi riots accused charged under 5 FIRs for same arson crime, high court quashes 4 of them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.