ന്യൂഡൽഹി: നാലുനാൾകൊണ്ട് പടർത്തിയ വർഗീയ വിദ്വേഷം മനുഷ്യമനസ്സുകളെ അകറ്റിയപ് പോൾ കൊല്ലപ്പെട്ടവരുടെ ശരീരങ്ങളോടും പരിക്കേറ്റവരോടും ആശുപത്രികളിൽ കടുത്ത വി വേചനം. മോർച്ചറികൾ നിറഞ്ഞുവെന്നും കിടത്താൻ കിടക്കകളില്ലെന്നും പറഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ടവരെയും കൊണ്ടുവന്നവരെ പൊലീസ് ആശുപത്രികളിൽനിന്ന് ആശുപത്രികളില േക്ക് ഒാടിച്ചു. പാതിരാക്ക് തുറന്ന ഹൈകോടതി ചികിത്സ ലഭ്യമാക്കാൻ വിധി പുറപ്പെടുവിച്ചിട്ടും ഇരകേളാട് അധികൃതർ കനിവ് കാട്ടിയില്ല.
വടക്കുകിഴക്കൻ ഡൽഹിയിലെ ജി.ടി.ബി ആശുപത്രിയിലെ മോർച്ചറിയും വാർഡുകളും കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊണ്ട് നിറഞ്ഞതിനാൽ മധ്യഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് പോകാമെന്ന് ഡൽഹി ഹൈകോടതി നിർദേശിച്ചുവെങ്കിലും ഇവിടെയും ആശുപത്രി നിറഞ്ഞുവെന്നു പറഞ്ഞ് പലരെയും മടക്കിവിട്ടു.
മുസ്തഫാബാദിൽ ചൊവ്വാഴ്ച സംഘ്പരിവാർ അക്രമികൾ വെടിവെച്ചുകൊന്ന അശ്ഫാഖ്, സാകിർ, മഹ്താബ് എന്നിവരുെട മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റാനും ആശുപത്രി അധികൃതർ സമ്മതിച്ചില്ല. അല്ലാതെ തന്നെ മോർച്ചറി നിറഞ്ഞിട്ടുണ്ടെന്നും കലാപത്തിൽ വരുന്നവരെ കൂടി കിടത്താൻ സ്ഥലമില്ലെന്നും പറഞ്ഞ് മടക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കൊപ്പം കയറ്റിവിട്ട വെട്ടും കുത്തും വെടിയുമേറ്റ് ഗുരുതര പരിക്കേറ്റവർക്കും ആശുപത്രികൾ പ്രവേശനം നിഷേധിച്ചു.
എയിംസിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞെങ്കിലും ഡൽഹി പൊലീസ് സമ്മതിച്ചില്ല. ഒടുവിൽ മൃതദേഹങ്ങളുമായി വന്ന ആശുപത്രിയിലേക്കുതന്നെ തിരിച്ചുപോവേണ്ടി വന്നു. മൃതദേഹങ്ങൾ കൊണ്ടുപോകാൻ പൊലീസ് ഹെൽപ് ലൈനിലേക്ക് ചൊവ്വാഴ്ച ൈവകീട്ട് അഞ്ചുമണിക്ക് വിളിച്ചിട്ടും ആംബുലൻസുമായി വന്നത് ബുധനാഴ്ച രാവിലെയാണെന്നും അതുവരെ രക്തംവാർന്ന മൃതദേഹങ്ങളുമായി കാത്തിരിക്കേണ്ടിവന്നുവെന്നും ബന്ധുക്കളിലൊരാളായ ശായിറ ബാനു ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.