ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടക്കുന്ന ആസൂത്രിത കലാപത്തിെൻറ എല്ലാ ഭീകരത യും ജി.ടി.ബി ആശുപത്രിയിൽ കാണാം. നിരവധി പേരാണ് വെടിയേറ്റും രക്തത്തിൽ കുളിച്ചും ആശു പത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. തലക്കും നെഞ്ചിനും കൈകാലുകൾക്കും പരിക ്കേറ്റവരാൽ ആശുപത്രി നിറഞ്ഞു. ഡോക്ടർമാരും ജീവനക്കാരും എത്ര ശ്രമിച്ചിട്ടും എല്ലാ വർക്കും ചികിത്സ നൽകാനാകുന്നില്ല. ചിലർ ആശുപത്രിയിലെത്തിച്ച് നിമിഷങ്ങൾക്കകം മരി ച്ചു. ദിവസം മുഴുവനും ബൈക്കിലും കാറിലും ഓട്ടോറിക്ഷകളിലും ആംബുലൻസിലുമെല്ലാം പരിക ്കേറ്റവരെ എത്തിക്കുകയാണ്.
മുഹമ്മദ് അഷ്ഫാഖ് എന്ന 28കാരെൻറയും കുടുംബത്തിെ ൻറയും അനുഭവം ഡൽഹിയുടെ വേദനയാണ്. കാർദംപുരിയിൽ ശ്മശാനത്തിന് സമീപം ഉച്ചക്ക് 12.30ഓടെയാണ് അഷ്ഫാഖിന് വെടിയേറ്റത്. മൂന്നും നാലും വയസ്സുള്ള മക്കളുടെ പിതാവായ ഈ യുവാവ് ആശുപത്രിയിൽ എത്തിച്ച് നിമിഷങ്ങൾക്കകം ജീവൻ വെടിഞ്ഞു. മൃതദേഹം വീട്ടിലേക്ക് െകാണ്ടുപോകാനാണ് ഭാര്യപിതാവ് അഫ്സർ ഖാൻ എത്തിയത്.
എന്നാൽ, വീടിന് സമീപത്തെ സംഘർഷം മൂലം ഒരു ദിവസത്തിനു ശേഷമേ കൊണ്ടുപോകാൻ സാധിക്കൂ. ഈ സമയമാണ് അഫ്സറിെൻറ മൂത്ത സഹോദരനും മകനും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ലോനി പ്രദേശത്ത് ഇരുവരും അക്രമികളുടെ ക്രൂര മർദനത്തിന് ഇരയായി. തലയിൽ ബാൻഡേജുമായാണ് ഇവർ ആശുപത്രിയിലെത്തിയത്.
വെടിയേറ്റ് ചോരയൊലിക്കുന്ന സഹപ്രവർത്തകനുമായാണ് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്ന സണ്ണി ഠാകുർ ആശുപത്രിയിലെത്തിയത്. സണ്ണിയുടെ ഷർട്ട് ചോരയിൽ മുങ്ങിയിരിക്കുന്നു. ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുെട വിവരങ്ങൾ അറിയില്ലെന്ന് സണ്ണി പറയുന്നു. ‘‘എെൻറ ഒപ്പമുള്ള ഹിന്ദു വിശ്വാസിക്കാണ് വെടിയേറ്റത്. പ്രതിഷേധക്കാരിൽനിന്ന് ശിവക്ഷേത്രത്തെ രക്ഷിക്കുകയായിരുന്നു ഞങ്ങൾ. ക്ഷേത്രത്തിന് ചുറ്റും നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രക്ഷോഭകർ വെടിവെച്ചത്’’ സണ്ണി ഠാകുർ പറയുന്നു.
ഓൾഡ് മുസ്തഫാബാദ് നിവാസികളായ അഫ്സലിനും യൂസുഫിനും കരാവൽ നഗറിന് സമീപം ജോഹ്റിപുരിലാണ് മർദനമേറ്റത്. അക്രമികൾ വളഞ്ഞപ്പോൾ പേരും മതവിശ്വാസവും പറഞ്ഞതാണ് ഇരുവരും ചെയ്ത തെറ്റ്. മുസ്ലിമാണെന്ന് അറിഞ്ഞതോടെ ക്രൂരമായി മർദിച്ചു. അഫ്സലിന് കൈക്കും കാലിനും തലക്കും പുറത്തും പരിക്കുണ്ട്.
പൊലീസെത്തിയാണ് ജീവൻ രക്ഷിച്ചത്. കുടുംബത്തെ വിവരം അറിയിച്ചെങ്കിലും സംഘർഷം കാരണം എത്താൻ സാധിച്ചിട്ടില്ലെന്ന് യൂസുഫ് പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് ആശുപത്രിക്ക് പുറത്ത് സ്ട്രെച്ചറിൽ കിടത്തിയ നിലയിലാണ് 21കാരനായ ഷാരൂഖിനെ കണ്ടത്. കൈക്കും പുറത്തും വെടിയേറ്റിട്ടുണ്ട്. സമീപത്തെ കടയിൽനിന്ന് പാൽ വാങ്ങി മടങ്ങവേ കബീർ നഗർ പ്രദേശത്തുവെച്ചാണ് വെടിയേറ്റതെന്ന് ഷാരൂഖ് പറഞ്ഞു.
തോക്കുധാരികളായ ഏതാനും പേർ ഞങ്ങൾക്കു നേരെ വെടിവെക്കുകയായിരുന്നു. ജി.ടി.ബി ആശുപത്രിയിൽ സി.ടി സ്കാൻ സൗകര്യമില്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിന് ആംബുലൻസും കാത്ത് കിടക്കുകയായിരുന്നു ഷാരൂഖ്. ഇവരെപ്പോലെ നിരവധി പേരാണ് ഈ ആശുപത്രിയിലുള്ളത്. മറ്റ് ആശുപത്രികളിലും സമാന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.