റോഹിങ്ക്യകൾക്ക്​ ഭക്ഷണം വിതരണം ചെയ്​ത ഹോട്ടലുകൾക്ക്​ ഭീഷണി; പിന്മാറില്ലെന്ന്​ ഹോട്ടലുടമ

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിങ്ക്യൻ അഭയാർഥികൾക്ക്​ ഭക്ഷണം വിതരണം ചെയ്​തതിന്​ റസ്റ്ററൻഡുകൾക്ക്​ നേരെ ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണവും ഭീഷണിയും. ഡല്‍ഹിയിലെ ജസോല മേഖലയിലെ മൂന്ന്​ ഹോട്ടലുകളാണ്​ ഭക്ഷണം വിതരണം ചെയ്​തത്​. എന്നാൽ, ഭീഷണി കൊണ്ട് പിന്മാറാന്‍ ഒരുക്കമല്ലെന്നും ഇനിയും വിതരണം ചെയ്യുമെന്നും ഭക്ഷണം വിതരണം ചെയ്​ത രണ്ട്​​ ഹോട്ടലുകളുടെ ഉടമയും 25 കാരനുമായ ശിവം സെഹ്​ഗാൾ പ്രതികരിച്ചു.

'ഭക്ഷണത്തിന് മതമില്ല എന്ന തത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്നു. എന്‍.ജി.ഒകളുമായി സഹകരിച്ച് സമൂഹത്തില്‍ ധാരാളമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്​. ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത തവണ മാധ്യമ ശ്രദ്ധ വേണ്ടതില്ല എന്നാഗ്രഹിക്കുന്നു. ആവശ്യക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനാണോ ഇത്ര പ്രശ്‌നം? -ദ ക്വിൻറ്​ ന്യൂസിനോട് ശിവം പറഞ്ഞു.

റോഹിങ്ക്യകൾക്ക്​ ഭക്ഷണം വിതരണം ചെയ്​തത്​ വാർത്തയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സൈബർ ആക്രമണങ്ങളുടെ തുടക്കം. എ.എൻ.​െഎ ന്യൂസ്​ ഏജൻസി കൊടുത്ത വാർത്തക്ക്​ താഴെ റോഹിങ്ക്യകളെ അധിക്ഷേപിച്ചും ഹോട്ടൽ ബഹിഷ്​കരിക്കാനും പൂട്ടിക്കാനും ആഹ്വാനം ചെയ്​തും നിരവധിയാളുകളാണ്​ കമൻറ്​ ചെയ്​തത്​​. 'ഹോട്ടലിലെ നമ്പറിലേക്ക്​ നിരവധി കാളുകളാണ്​ വന്നത്​. എല്ലാവരും ചോദിക്കുന്നത്​ നിയമവിരുദ്ധമായി ഇന്ത്യയിൽ വസിക്കുന്നവർക്ക്​ എന്തിനാണ്​ ഭക്ഷണം നൽകുന്നത്​ എന്നാണ്​.. എല്ലാവർക്കും മാന്യമായി അതിനുള്ള ഉത്തരം നൽകാൻ ശ്രമിച്ചു. അധികം വൈകാതെ പലരും സൊമാറ്റോയിൽ നമ്മുടെ ഹോട്ടലിന്​ കുറഞ്ഞ റേറ്റിങ്​ നൽകാനും ആരംഭിച്ചിരുന്നു... -ശിവം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Delhi Restaurants Trolled For Giving Food to Rohingya Refugees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.