ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപ നഗരങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്നു. ദീപാവലിക്ക്​ മു​േമ്പ തന് നെ ഡൽഹിയിലെ വായു മലിനീകരണ തോത്​ ഉയരുകയാണ്​. സമീപ നഗരങ്ങളായ ഗുഡ്​ഗാവ്​, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്​ നഗരങ്ങളെല്ലാം പുക നിറഞ്ഞ മൂടൽമഞ്ഞ്​ കണ്ടാണ് ഇന്ന്​​ ഉണർന്നത്​.

ഡൽഹിയിലെ വായുമലിനീകരണ തോത്​​ കഴിഞ്ഞ ദിവസം വളരെ മോശം അവസ്ഥയിലേക്ക്​ എത്തിയിരുന്നു. വായു മലിനീകരണത്തി​​െൻറ തോത്​ പരിശോധിക്കുന്ന 37 സ്​റ്റേഷനുകളിൽ 17 എണ്ണവും മലിനീകരണം അപകടമായ രീതിയിലേക്ക്​ ഉയർന്നുവെന്ന റിപ്പോർട്ടാണ്​ നൽകിയത്​.

അതേസമയം, വിളപ്പെടുപ്പിന്​ ശേഷം ഹരിയാന, പഞ്ചാബ്​ തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ നാസ സാറ്റ്​ലൈറ്റ്​ ചിത്രങ്ങൾ പുറത്ത്​ വിട്ടു. പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത്​ ഡൽഹിയിലെ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്​.

Tags:    
News Summary - Delhi Pollution-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.