ബി.ജെ.പി തൂത്തുവാരി

ന്യൂഡൽഹി: ഭരണത്തുടർച്ചയുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനം ശരിെവച്ച് മൂന്നാം തവണയും ഡൽഹിയിലെ നഗരസഭകൾ ബി.ജെ.പി നിലനിർത്തി. 
ആകെ 272 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ച 270ൽ 182ഉം  ലഭിച്ച ബി.ജെ.പി 44  സീറ്റുകൾ കൂടുതൽ നേടി നില മെച്ചപ്പെടുത്തി. സ്ഥാനാർഥികളുടെ  മരണത്തെത്തുടർന്ന് രണ്ടു സീറ്റുകളിലെ തെരെഞ്ഞടുപ്പ് മാറ്റിവെച്ചിരുന്നു. നോർത്ത് ഡൽഹി, സൗത്ത് ഡൽഹി, ഇൗസ്റ്റ് ഡൽഹി എന്നീ മൂന്നു നഗരസഭകളിലും വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പിക്ക് ലഭിച്ചത്.  ആദ്യ നഗരസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങിയ സംസ്ഥാനം ഭരിക്കുന്ന ആംആദ്മി പാർട്ടിക്ക്  47 സീറ്റുകൾ നേടി  രണ്ടാമത് എത്താനെ സാധിച്ചിള്ളു. ദീർഘ കാലം ഡൽഹി നഗരസഭ ഭരിച്ചിരുന്ന കോൺഗസ് 30 സീറ്റുകൾമാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 
 
104 സീറ്റുകളുള്ള നോർത്ത് ഡൽഹി നഗരസഭയിൽ 64 സീറ്റുകൾ ബി.ജെ.പിക്ക് ലഭിച്ചേപ്പാൾ ആംആദ്മി പാർട്ടിക്ക് 25 ഉം കോൺഗ്രസിന് 15 ഉം സീറ്റുകളാണ് നേടാനായത്. സൗത്ത് ഡൽഹിയിൽ 104 സീറ്റിൽ ബി.ജെ.പിക്ക് 70ഉം ആംആദ്മി പാർട്ടിക്ക് 16ഉം കോൺഗ്രസിന് 12ഉം സീറ്റുകളാണ് ലഭിച്ചത്.  ഇൗസ്റ്റ് ഡൽഹിയിലെ 64 സീറ്റിൽ ബി.ജെ.പി 48ഉം ആംആദ്മി പാർട്ടി 16ഉം കോൺഗ്രസ് മൂന്ന് സീറ്റുകളും നേടി.  കോൺഗ്രസിനേറ്റ  പരാജയത്തി​െൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്  ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം അജയ് മാക്കൻ രാജിവെച്ചു. ഡൽഹി വിജയം

മോദി തരംഗമല്ലെന്നും വോട്ടു യന്ത്രങ്ങളിലെ ക്രമക്കേടുകളുടെ തരംഗമാണെന്നും കുറ്റെപ്പടുത്തി ആംആദ്മി പാർട്ടി രംഗത്തെത്തി. വോട്ടു യന്ത്രങ്ങളിൽ ക്രമക്കേട് നടത്തുന്നതായി ആരോപിച്ച് പ്രചാരണത്തിന് ഇറങ്ങാനും ആംആദ്മി പാർട്ടി തീരുമാനിച്ചു. ജനാധിപത്യ പ്രക്രിയയിൽ വിജയവും പരാജയവുമുണ്ടാവുമെന്ന് പ്രതികരിച്ച ബി.െജ.പി സംസ്ഥാന  അധ്യക്ഷൻ മനോജ് തിവാരി ജനവിധി മാനിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കെജ്രിവാൾ മാറിനിൽക്കണമെന്നും  ആവശ്യപ്പെട്ടു. ജനവിധിയെ പക്വതയോടെ സീകരിക്കാൻ എല്ലാവരും തയാറാകണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കി. അതേസമയം, മികച്ച വിജയം നേടാൻ സാധിക്കാതിരുന്ന ആംആദ്മി പാർട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും രൂക്ഷമായി വിമർശിച്ച് സ്വരാജ് അഭയാൻ നേതാവ് യോഗേന്ദ്ര യാദവ് രംഗത്തുവന്നു.കൂടുതൽ തിരിച്ചടികൾ കെജ്രിവാളിനെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - delhi polls: bjp win in three corparation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.